ആണ്‍കുട്ടി ജനിച്ചില്ല; പെണ്‍കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ആദിവാസി അമ്മ തയ്യാറായില്ല

childഹൈദരാബാദ്: ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞിന് അമ്മ മുലപ്പാല്‍ നല്‍കാന്‍ തയ്യാറായില്ല. ആണ്‍കുഞ്ഞ് ജനിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ പിറന്നത് പെണ്‍കുഞ്ഞ്.  കുഞ്ഞിനെ കുടുംബം ഉപേക്ഷിക്കാന്‍ തയ്യാറെടുത്തു. കുഞ്ഞിന്റെ അമ്മ മുലപ്പാല്‍ നല്‍കാതെ വാശിപിടിച്ചപ്പാേള്‍ ആശുപത്രി അധികൃതര്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കുപ്പിപ്പാല്‍ നല്‍കി.

ഹൈദരാബാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മഹ്ബൂബ്‌നഗര്‍ ജില്ലയിലെ ആദിവാസി കുടുംബമാണ് കുഞ്ഞിന്റെ ജീവന്‍ അപകടനിലയിലാക്കി ഉപേക്ഷിച്ചത്.

22 വയസ്സുള്ള രജിത എന്ന യുവതിയാണ് നാല് ദിവസം മുമ്പ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇത് രണ്ടാമത്തെ കുട്ടിയാണ്. മൂത്ത കുട്ടിയും പെണ്‍കുട്ടിയാണ്. കുടുംബത്തിന് ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. രജിതയെ പെണ്‍കുഞ്ഞില്ലെങ്കില്‍ സ്വീകരിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യത്തെ കുട്ടിയുണ്ടായി 14 മാസം കഴിഞ്ഞാണ് രണ്ടാമത്തെ കുഞ്ഞുണ്ടായത്.

കുഞ്ഞുണ്ടായതിനു ശേഷം രജിതയുടെ അമ്മയെയും അമ്മായിയെയും ഡോക്ടര്‍ വിളിച്ചുവരുത്തി. എന്നാല്‍ ഇവര്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറായില്ല. കുഞ്ഞിനെ അമ്മയില്‍ നിന്നും മാറ്റി മറ്റൊരു മുറിയിലായിരുന്നു കിടത്തിയിരുന്നത്. കുഞ്ഞിന് പാല്‍ കൊടുക്കാനായി രജിതയുടെ സമീപം കൊണ്ടുപോയപ്പോള്‍ മുലപാല്‍ കൊടുക്കാന്‍ രജിത തയ്യാറായില്ലെന്ന് അധികൃതര്‍ പറയുന്നു.

ഇതിനിടയില്‍ ആശുപത്രിയില്‍ രജിതക്കൊപ്പമുണ്ടായിരുന്ന രമ എന്ന യുവതി പ്രസവിച്ച ആണ്‍കുഞ്ഞിനെ കൈമാറിയത് രജിതയുടെ കുടുംബത്തിനാണെന്നും ഇവര്‍ കുഞ്ഞിനെ തിരികെ നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും പ്രസവം നടന്നത്. രമയാണ് ആദ്യം പ്രസവിച്ചത്. പിന്നീട് പ്രസവിച്ച രജിതയ്ക്ക് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചു. ആണ്‍കുഞ്ഞിനെ നല്‍കാനും തയ്യാറായില്ല.

തനിക്ക് തന്റെ കുഞ്ഞിനെ വേണമെന്ന് 20 വയസ്സുള്ള രമ പറഞ്ഞു. ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് നോക്കാതെയാണ് താന്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുക. എന്നാല്‍ താന്‍ ജന്മം നല്‍കിയ കുഞ്ഞിനെ തനിക്ക് വേണമെന്ന് രമ പറഞ്ഞു. അതൊരു പെണ്‍കുഞ്ഞാണെങ്കില്‍ പോലും താന്‍ സ്വീകരിക്കുമെന്ന് രമ പറഞ്ഞു.

കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. കുഞ്ഞുങഅങളാകട്ടെ അനാഥരെ പോലെ ആശുപത്രിയില്‍ ജീവനക്കാരുടെ ശുശ്രൂഷയില്‍ കഴിയുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top