‘ബുര്‍ഗിനി’ നിരോധിച്ച നടപടി മൗലികാവകാശങ്ങളുടെ ലംഘനം; സര്‍ക്കാര്‍ തീരുമാനം ഫ്രാന്‍സിലെ ഉന്നത കോടതി റദ്ദാക്കി

bur

Representation image

പാരീസ്: ദേഹം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രം ബുര്‍ക്കിനി നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഫ്രാന്‍സിലെ ഉന്നത കോടതി റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനം മൗലികാവകാശങ്ങളുടേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നഗര മേയര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നും കോടതി വിലയിരുത്തി.

കഴിഞ്ഞ ദിവസം പാരീസിലെ നീസ് ബീച്ചില്‍ ബുര്‍കിനി ധരിച്ച സ്ത്രീയുടെ വസ്ത്രം പൊലീസ് നിര്‍ബന്ധിച്ച് അഴിപ്പിച്ചിരുന്നു. സംഭവം വിദേശ, ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. കാന്‍ അടക്കം മൂന്ന് ഫ്രഞ്ച് നഗരങ്ങളില്‍ ബുര്ഡകിനി നിരോധിച്ചതിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ബുര്‍കിനി നിരോധനത്തിനെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് ലീഗ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top