ഒരുപിടി സവിശേഷതകളുമായി ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് വന്നെത്തി

android n

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ന്യൂഗട്ട് സ്മാര്‍ട്ട് ഫോണുകളില്‍ എത്തി തുടങ്ങിയിരിക്കുകയാണ്. ഇന്റര്‍ഫേസ് മുതല്‍ ബാറ്ററി പെര്‍ഫോമന്‍സില്‍ വരെ കാതലായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഗൂഗിള്‍ പുതിയ പതിപ്പായ ന്യൂഗട്ടിനെ കൊണ്ട് വന്നിട്ടുള്ളത്. 250 തില്‍ പരം പുതിയ സജ്ജീകരണങ്ങളാണ് ന്യൂഗട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് ആന്‍ഡ്രോയിഡിന്റെ ഔദ്യോഗിക ബ്ലോഗ് അവകാശപ്പെടുന്നു. ന്യൂഗട്ടിന്റെ ചില പുതിയ വിശേഷങ്ങളിലേക്ക്-

മള്‍ട്ടി വിന്‍ഡോ

ന്യൂഗട്ടിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ് മള്‍ട്ടി വിന്‍ഡോ. ഒരേ സമയം രണ്ട് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മള്‍ട്ടി വിന്‍ഡോയിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും. മാത്രമല്ല, രണ്ട് ആപ്പുകളുടെ വിന്‍ഡോകളും ഇഷ്ടാനുസരണം ക്രമീകരിക്കാനും ന്യൂഗട്ട് അനവദിക്കുന്നുണ്ട്.

screen

ഒരുപക്ഷെ, വിന്‍ഡോകളുടെ ക്രമീകരണ സംവിധാനങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതക്കള്‍ മുമ്പെ ഉള്‍ക്കൊള്ളിച്ചതാണ്. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകള്‍ 6 ഇഞ്ചിനും മുകളില്‍ അവതരിപ്പിക്കപ്പെടുന്ന നിലവിലെ വിപണിയില്‍, ന്യൂഗട്ടിന്റെ ഈ സവിശേഷത തീര്‍ച്ചയായും ഗൂഗിളിന്റെ നിര്‍ണ്ണായക നീക്കങ്ങളില്‍ ഒന്നാണ്.

നോട്ടിഫിക്കേഷനുകള്‍ക്ക് നേരിട്ട് മറുപടി നല്‍കാം

വാട്സ് ആപ്പിന് പിന്നാലെ ആന്‍ഡ്രായ്ഡ് ന്യൂഗട്ടും നോട്ടിഫിക്കേഷനുകള്‍ക്ക് നേരിട്ട് മറുപടി നല്‍കാനുള്ള അവസരം കൊണ്ട് വന്നിരിക്കുകയാണ്. നോട്ടിഫിക്കേഷനുകള്‍ക്ക് മറുപടി നല്‍കാന്‍ ഉതകും വിധമുള്ള പുതിയ പ്രമേയവുമായാണ് ന്യൂഗട്ടിന്റെ വരവ്. ആയതിനാല്‍, ചാറ്റ് മെസേജുകള്‍ക്കും ടെക്സ്റ്റ് മെസേജുകള്‍ക്കുമുള്ള മറുപടി വേഗതിയിലാകുമെന്ന് ആന്‍ഡ്രോയ്ഡ് ആരാധകര്‍ കരുതുന്നു.

ക്വിക്ക് സെറ്റിങ്ങ്‌സ്

സ്‌ക്രീനിലുള്ള ഒരു ചെറിയ വിരലനക്കം കൊണ്ട് ബ്ലൂട്ടൂത്ത്, വൈ-ഫൈ, ഫ്ളഷ് ലൈറ്റ് മുതലായവയിലേക്ക് ചെന്നെത്താന്‍ ഇനി ന്യൂഗട്ട് ഉപയോക്താക്കള്‍ക്ക് സാധിക്കും. കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്തമായി ഷോട്ട് കട്ട് ഐക്കണുകളെ ഉപയോക്താക്കളുടെ താത്പര്യ പ്രകാരം നോട്ടിഫിക്കേഷന്‍ ഷേഡില്‍ ക്രമീകരിക്കാനും സാധിക്കും.

SCREEN 2

മികച്ച ബാറ്ററി കാലാവധി

ഉപയോഗിക്കാത്ത സാഹചര്യങ്ങളില്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ബാറ്ററി ചോരാതിരിക്കാന്‍ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷ രംഗത്തിറക്കിയ സംവിധാനമാണ് ഡോസ്(Doze). ഡോസിന്റെ പരിഷ്‌കൃത രൂപമാണ് ന്യൂഗട്ടില്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ളത്. ആപ്പുകള്‍ പ്രവര്‍ത്തിക്കവെ തന്നെ ഡോസിന്റെ പ്രവര്‍ത്തനവും ഗൂഗിള്‍ ന്യൂഗട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇത് ബാറ്ററിയുടെ പ്രവര്‍ത്തനത്തെ കരുത്തുറ്റതാക്കുമെന്ന് ആരാധകര്‍ കരുതുന്നു.

doze

വേഗതയും സുരക്ഷിതത്വവും

അണ്‍ലോക്ക് ചെയ്യാതെ തന്നെ പുതിയ ഡയറക്ട് ബൂട്ട് മോഡിലൂടെ, ഫോണിനെ സുരക്ഷിത മോഡില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ന്യൂഗട്ടിലൂടെ സാധിക്കും. ഡയറക്ട് മോഡില്‍ ആപ്പുകളെ പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവാദം ലഭിക്കില്ലെങ്കിലും അലാറം, മെസേജിങ്ങ് മുതലായ ആപ്പുകളെ എന്‍ക്രിപ്റ്റഡ് മോഡില്‍ പ്രവര്‍ത്തന സജ്ജമാകും.

മികച്ച പ്രകടനം

3D ഗ്രാഫിക്‌സിന് പിന്തുണയേകി കൊണ്ട് ന്യൂഗട്ടില്‍ വുള്‍ക്കാന്‍ (Vulkan) എന്ന പുതിയ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ്ങ് ഇന്റര്‍ഫേസും (API) ഗൂഗിള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍, ഗെയിമിങ്ങും മറ്റ് സമാന ആപ്പുകളും ഉപയോഗിക്കുന്ന വേളകളില്‍ മള്‍ട്ടി കോര്‍ പ്രോസസ്സറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം ലഭിക്കും. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ വലിച്ചെടുക്കുന്ന റാമിനെ പ്രതിരോധിക്കാനും ന്യൂഗട്ടില്‍ ഗൂഗിള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

DONT MISS
Top