നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു

bus-accident

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പൊലീസും നാട്ടുകാരും

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് മറിഞ്ഞ് 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. 330ഓളം അടി താഴ്ച്ചയുള്ള ത്രിശൂല നദിയിലേക്ക് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. കാഠ്മണ്ഡുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ചാന്ദിബഞ്ച്‌യാംഗിലാണ് അപകടം. റോഡ് തകര്‍ന്നത് കൊണ്ടാണ് ബസിന്റെ നിയനത്രണം വിട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആ മാസമാദ്യം നേപ്പാളില്‍ വെച്ചുണ്ടായ ബസ് അപകടത്തില്‍ 33 പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

DONT MISS
Top