ട്വിറ്ററില്‍ ബച്ചനെ പിന്തള്ളി പ്രധാനമന്ത്രി ഒന്നാം സ്ഥാനത്തെത്തി

amitab-bachan

മോദിയും ബച്ചനും (ഫയല്‍ ചിത്രം)

ദില്ലി: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഇന്ത്യക്കാരനെന്ന സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പേരില്‍ കുറിച്ചു. ബോളീവുഡ് നടന്‍ അമിതാഭ് ബച്ചനെ പിന്‍തള്ളിയാണ് മോദി ഒന്നാം സ്ഥാനത്തെത്തിയത്. ആഗസ്റ്റ് 25വരെയുള്ള ട്വിറ്ററിന്റെ കണക്കുകള്‍ അനുസരിച്ച് മോദിക്ക് ഏകദേശം 22.1 മില്യന്‍ ഫോളോവേഴ്‌സാണുള്ളത്.

തൊട്ടുപിന്നിലുള്ള ബോളീവുഡ് നടന്‍ അമിതാഭ് ബച്ചന് 22 മില്യന്‍ ഫോളോവേഴ്‌സുണ്ട്. ജനുവരിയില്‍ ബോളീവുഡ് താരം ഷാരൂഖ് ഖാനെ പിന്തള്ളിയാണ് മോദി ട്വിറ്റര്‍ ആരാധകരുടെ എണ്ണത്തില്‍ രണ്ടാമതെത്തിയത്. അന്ന് മോദിക്ക് 17,371, 600 ഫോളോവേഴ്‌സുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ആരാധാകരുള്ള ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഷാരൂഖ് ഖാന്‍.

DONT MISS
Top