കശ്മീരിന്റെയും ഇന്ത്യയുടെയും ഭാവി രണ്ടായി കാണേണ്ടതില്ലെന്ന് രാജ്‌നാഥ് സിംഗ്; സുരക്ഷാ സേന സംയമനം പാലിക്കണം

രാജ്നാഥ് സിംഗും മോഹബൂബ മുഫ്തിയും വാര്‍ത്താസമ്മേളനത്തിനിടെ

രാജ്നാഥ് സിംഗും മോഹബൂബ മുഫ്തിയും വാര്‍ത്താസമ്മേളനത്തിനിടെ

ശ്രീനഗര്‍: കശ്മീരിന്റെ ഭാവിയും ഇന്ത്യയുടെ ഭാവിയും രണ്ടായി കാണേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്ര് രാജ്‌നാഥ് സിംഗ്. കശ്മീരിലെ യുവജനങ്ങളെ വെച്ച് കളിക്കരുതെന്നും യുവജനങ്ങളുടെ കൈയ്യില്‍ വേണ്ടത് കമ്പ്യൂട്ടറും പുസ്തകങ്ങളും പേനയുമാണെന്നും രാജ്‌നാഥ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സുരക്ഷാ സേനയോട് സംയമനം പാലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കശ്മീരിലെ ദ്വിദിന സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കശ്മീര്‍ താഴ്‌വരയിലെ യുവജനതയുടെ ഭാവികൊണ്ട് കളിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ കല്ലുകള്‍ കൈയ്യിലെടുത്താന്‍ അവരെ ബോധവത്കരിക്കണം. അദ്ദേഹം പറഞ്ഞു. കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പെല്ലെറ്റ് ഗണ്ണുകള്‍ക്ക് പകരം സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും രാജ്‌നാഥ് പറഞ്ഞു.

സര്‍വ്വകക്ഷി സംഘം വൈകാതെ കശ്മീരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അക്രമം ഒരു പരിഹാരം അല്ലെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. അക്രമത്തിലൂടെ കശ്മീരിലെ പ്രശഅനങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. ചര്‍ച്ചകളിലൂടെ ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇവിടുത്തെ 95 ശതമാനം ആളുകളും അതാണ് ആഗ്രഹിക്കുന്നത്. കല്ലെറിയുന്നത് കൊണ്ട് കശ്മീരിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. മെഹബൂബ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒന്നരമായമായി സംഘര്‍ഷം തുടരുന്ന കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് രാജ്‌നാഥ് സിംഗ് എത്തിയത്. ജൂലൈ എട്ടിന് ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിച്ചതാണ് കശ്മീരിനെ ഇനിയും അവസാനിക്കാത്ത സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 65 ലേറെ പേര്‍ മരിക്കുകയും പതിനായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top