നിമിഷ ഫാത്തിമ കുഞ്ഞിന് ജന്മം നല്‍കിയതായുള്ള വാട്‌സ് ആപ്പ് സന്ദേശത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന്

നിമിഷ ഫാത്തിമ

നിമിഷ ഫാത്തിമ

കാസര്‍ഗോഡ്: പാലക്കാട് നിന്നും കാണാതായി അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയ നിമിഷ ഫാത്തിമ കുഞ്ഞിനു ജന്മം നല്‍കിയതായുളള വാട്സ് ആപ്പ് സന്ദേശത്തിന്റെ പകര്‍പ്പ് റിപ്പേര്‍ട്ടറിന് ലഭിച്ചു. സംസ്ഥാനത്തു നിന്നും 24 പേരെ കാണാതായ സംഭവം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് ബന്ധുക്കള്‍ സന്ദേശം കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ്.

കഴിഞ്ഞ ദിവസമാണ് നിമിഷ എ ഫാത്തിമ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതായുളള സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഞായറാഴ്ച മൂന്ന് മണിയോടെ നിമിഷയുടെ ഭര്‍ത്താവ് ബെഗ്‌സന്‍ വിന്‍സെന്റ് എ ഈസയുടെ പാലക്കാട്ടുള്ള വീട്ടിലേക്ക് വാട്‌സ് ആപ്പ് സന്ദേശമെത്തിയത്. രണ്ടു പേരും സുഖമായിരിക്കുന്നുവെന്നും നിമിഷയുടെ മാതാവിനെ വിവരം അറിയിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.

സന്ദേശത്തിന്റെ പകര്‍പ്പ്

സന്ദേശത്തിന്റെ പകര്‍പ്പ്

ഫോണ്‍ വഴി ബന്ധപ്പെടണമെന്നുണ്ട്. എന്നാല്‍ അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നും ഭര്‍ത്താവ് ഇസ ഏറെ സന്തോഷത്തിലാണെന്നും സന്ദേശത്തിലൂടെ ബന്ധുക്കളെ അറിയിക്കുന്നു.

ഈസയുടെ സഹോദരന്‍ യഹ്യയയുടെ പേരില്‍ +93 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നാണ് സന്ദേശമെത്തിയത്. കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയിരുന്നു ഫാത്തിമ. അവസാന വര്‍ഷ ബിഡിഎസിന് പഠിക്കുമ്പോഴാണ് 2013 സെപ്തംബറില്‍ മതം മാറി ഫാത്തിമയായത്. നിലവില്‍ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് സന്ദേശം കൈമാറിയിട്ടുണ്ട്.

DONT MISS
Top