കാബൂളില്‍ അമേരിക്കന്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

kabul

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള അമേരിക്കന്‍ സര്‍വകലാശാലയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാംപസിനകത്തേക്ക് കടന്ന തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

യൂണിവേഴ്‌സിറ്റി ക്യാംപസിനകത്ത് കുടുങ്ങിക്കിടന്ന നൂറോളം വിദ്യാര്‍ത്ഥികളെ സുരക്ഷാസേന രക്ഷപ്പെടുത്തി.  ക്യാംപസിനകത്ത് പ്രവേശിച്ച ഭീകരന് വേണ്ടി സുരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. അകത്ത് ഇനിയും വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ടോയെന്നും സേന പരിശോധിക്കുന്നുണ്ട്.

american-universicty

കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാല

ക്യാംപസിനകത്ത് നിന്നും ഒട്ടേറെ തവണ വെടിയൊച്ചയും സ്‌ഫോടന ശബ്ങ്ങളും കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്യാംപസിനുള്ളില്‍ നിരവധി അധ്യാപകരും വിദ്യാര്‍ഥികളും ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ മസൂദ് ഹൊസൈനിയും ആക്രമണം നടക്കുമ്പോള്‍ ക്യാംപസിനുള്ളിലുണ്ടായിരുന്നു. തന്നെ രക്ഷിക്കണമെന്നും കാമ്പസിനുള്ളില്‍ കുടുങ്ങിപ്പോയിരിക്കുകയാണെന്നും ചിലപ്പോള്‍ ഇതു തന്റെ അവസാനത്തെ സന്ദേശമായിരിക്കുമെന്നും ഹൊസൈനി ട്വീറ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറാണ് ഹൊസൈനി.

DONT MISS
Top