ഉസൈന്‍ ബോള്‍ട്ടിന്റെ പ്രിയതാരം ഈ പാക് ബൗളര്‍: ഏറെ ഇഷ്ടം ക്രിക്കറ്റും ഫുട്‌ബോളുമെന്നും ബോള്‍ട്ട്

usain-bolt

ഉസൈന്‍ ബോള്‍ട്ട്

വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് ചെറുപ്പത്തില്‍ പ്രിയം ക്രിക്കറ്റിനോടും പിന്നെ ഫുട്‌ബോളിനോടുമായിരുന്നുവെന്ന് താരത്തിന്റെ തുറന്നു പറച്ചില്‍. ചെറുപ്പത്തില്‍ ഒരിക്കലും സ്പ്രിന്റ് ഇനങ്ങളോട് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ക്രിക്കറ്റും ഫുട്‌ബോളും കാണുകയായിരുന്നുവെന്നും ബോള്‍ട്ട് പറഞ്ഞു.

ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ബോള്‍ട്ട് മനസ് തുറന്നത്. താന്‍ ലോകത്തിലെ മികച്ച സ്പ്രിന്റര്‍ ആയി മാറുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും ബോള്‍ട്ട് പറഞ്ഞു.

സ്പ്രിന്റ് താരമാവുമെന്ന് ചെറുപ്പത്തില്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ക്രിക്കറ്റിനോടായിരുന്നു കൂടുതല്‍ പ്രിയം. പാക് പേസര്‍ വഖാര്‍ യൂനിസായിരുന്നു ഇഷ്ടതാരം.

Image result for waqar younis bowling

പാക് മുന്‍ ക്രിക്കറ്റര്‍ വഖാര്‍ യൂനസ്

എന്നാല്‍ ട്രാക്കിലാണ് തനിക്ക് മികവ് കൂടുതല്‍ പ്രകടിപ്പിക്കാനാവുന്നത് എന്ന് തിരിച്ചറിഞ്ഞതിനാലാണ് സ്പ്രിന്റ് ഇനങ്ങളിലേക്ക് മാറിയതെന്നും ബോള്‍ട്ട് പറഞ്ഞു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായി താന്‍ മാറുമെന്ന് ചെറുപ്പത്തില്‍ തമാശയായി പറഞ്ഞിരുന്നതായും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top