കശ്മീര്‍ പ്രക്ഷോഭം 46 ദിവസം പിന്നിടുമ്പോള്‍ നഷ്ടം 6000 കോടി രൂപ

kashmir

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യു 46 ആം ദിവസം പിന്നിടുമ്പോള്‍ സാമ്പത്തിക മേഖലയ്ക്ക് നഷ്ടം 6000 കോടി രൂപ.

ദിനംപ്രതി 135 കോടി രൂപയാണ് കശ്മീരിന്റെ സാമ്പത്തിക മേഖലയിലേക്ക് വന്നിരുന്നത്. എന്നാല്‍ നിലവില്‍ സാമ്പത്തിക മേഖലയില്‍ അനിശ്ചിതത്വം മാത്രമാണ് നിലനില്‍ക്കുന്നത് എന്ന് കശ്മീര്‍ ട്രേഡേഴ്‌സ് ആന്റ് മാനുഫാക്ച്ചറേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് യാസിന്‍ ഖാന്‍ വ്യക്തമാക്കി.

കശ്മീരില്‍ തുടരുന്ന പ്രതിസന്ധികളും പ്രതിഷേധങ്ങളും സാമ്പത്തിക മേഖലയെ പിന്നോട്ടടിക്കുകയാണ്. സാമ്പത്തിക മേഖലയെ പുനരുജ്ജീവപ്പിക്കാന്‍ ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിലവില്‍ സാധിക്കില്ല. പക്ഷെ, സാമ്പത്തിക മേഖലയില്‍ ശ്രദ്ധ അനിവാര്യമാണ് – മുഹമ്മദ് യാസിന്‍ പറയുന്നു.

kashmir 2

ഹോര്‍ട്ടികള്‍ച്ചര്‍ മേഖല മുതല്‍ ടൂറിസം മേഖല വരെ സാമ്പത്തിക അനിശ്ചിതത്വം തുടരുകയാണ്. ഹോട്ടലുകളും ഹൗസ്‌ബോട്ടുകളും ശൂന്യമാണ്. പ്രശസ്തമായ കശ്മീര്‍ ഷാളുകളും പായകളും വില്‍ക്കുന്ന ശ്രീനഗറിലെ കടകളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഹമ്മദ് യാസിന്‍ കൂട്ടി ചേര്‍ത്തു.

നിലവിലെ സാഹചര്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കില്ല. പക്ഷെ, സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചാല്‍ സാമ്പത്തിക മേഖല ഉണരുമെന്നും മുഹമ്മദ് യാസിന്‍ സൂചിപ്പിച്ചു.
2014 ല്‍ ജമ്മു-കശ്മീരില്‍ ഉണ്ടായ പ്രളയത്തില്‍ സാമ്പത്തിക മേഖലയ്ക്ക് 5400- 5700 കോടി രൂപ നഷ്ടം നേരിട്ടിരുന്നു.

DONT MISS
Top