ഇറ്റലിയിലും റോമിലും ശക്തമായ ഭൂചലനം; ആറ് മരണം

quake 1

ഇറ്റലി: ഇറ്റലിയുടെ മധ്യപ്രവിശ്യകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക റിപ്പോര്‍ട്ട്. 12 ഓളം ഗ്രാങ്ങളെയും ഒട്ടനവധി നഗരങ്ങളെയും ഭൂചലനം ബാധിച്ചതായും മരണസംഖ്യ ഉയരാന്‍ ഇനിയും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

quake 2

പ്രാദേശിക സമയം പുലര്‍ച്ചെ 3.36 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഇറ്റലിയിലെ ഉംമ്പ്രിയ മേഖലയിലെ നോര്‍സിയ നഗരത്തില്‍ നാശം വിതച്ചത്. തുടര്‍ന്ന് ഒരു മണിക്കൂറിനിടയില്‍ വീണ്ടും 5.5 തീവ്രതയോടെ നോര്‍സിയ നഗരത്തില്‍ ഭൂചലനം ആവര്‍ത്തിക്കുകയായിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങി നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നോര്‍സിയയ്ക്ക് പുറമെ അമാര്‍ട്രെസ്, അഖുമോലി, പോസ്ത, അര്‍ക്വ ഡെല്‍ ട്രോന്‍ഡോ എന്നീ നഗരങ്ങളിലും ഭൂചലനം നാശനഷ്ടങ്ങള്‍ വിതച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഹെലികോപ്ടറുകളെ സജ്ജമാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

quake 3

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന റോമിലും പ്രകമ്പനങ്ങള്‍ ഉണ്ടായി. 2009 ല്‍ ഇറ്റാലിയന്‍ നഗരമായ അക്വീല്ലയില്‍ നടന്ന ഭൂചലനമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ഇറ്റലിയില്‍ നാശം വിതച്ച പ്രധാന ഭൂചലനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top