പി വി സിന്ധു ഉള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം

p-v-sindhu

പി വി സിന്ധുവും സാക്ഷി മാലിക്കും

ദില്ലി: റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടിയ പി വി സിന്ധു, ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്കില്‍ നാലം സ്ഥാനത്തെത്തിയ ദീപ കര്‍മാക്കര്‍, ഷൂട്ടിങ് താരം ജിത്തു റായ് എന്നിവരെ ഖേല്‍രക്ത പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. ഒളിമ്പിക്‌സിലെ മികച്ച പ്രകടനം പരിഗണിച്ചാണ് താരങ്ങളെ ഖേല്‍രത്‌ന പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. നാല് പേരയും പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.  റിട്ടയേര്‍ഡ് ദില്ലി ഹൈക്കോടതി ജഡ്ജി എസ് കെ അഗര്‍വാള്‍ അദ്ധ്യക്ഷനായ സമിതിയാണ് പി വി സിന്ധു ഉള്‍പ്പെടെയുള്ളവരെ ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. നാല് പരിശീലകര്‍ക്ക് ദ്രോണാചാര്യ പുരസ്‌കാരവും ക്രിക്കറ്റ് താരം അജിങ്ക്യ രഹാന ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് അര്‍ജുന പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.

രജത് ചൗഹാന്‍, ലളിത ബാബര്‍, സൗരവ് കോത്താരി, ശിവ് ഥാപ്പ, സുബ്രത പാല്‍, അജിങ്ക്യ രഹാനെ, റാണി രാംപാല്‍, വി ആര്‍ രഘുനാഥ്, ഗുര്‍പ്രീത് സിങ്, അപൂര്‍വി ചന്ദേല എന്നിവര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിക്കുക. പരിശീലകരായ ബിശ്വേസര്‍ നന്ദി, എസ് പ്രദീപ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ദ്രോണാചാര്യ പുരസ്‌കാരവും ലഭിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top