ഈ പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ കാന്‍സര്‍ വഴിമാറി; ആന്‍ഡ്രിയ ഇന്ന് ലോകമറിയുന്ന മോഡല്‍

andrea

ആന്‍ഡ്രിയ സാലസര്‍

ടെക്‌സാസ്: മാരകമായ രോഗങ്ങള്‍ പലതും പലരുടേയും സ്വപ്‌നങ്ങള്‍ക്ക് തടയണയിടാറുണ്ട്. എന്നാല്‍ ജീവിതത്തെ കാര്‍ന്നു തിന്നാന്‍ തക്കവണ്ണം കടന്നുവന്ന കാന്‍സര്‍ രോഗത്തോട് പൊരുതി തന്റെ സ്വപ്‌നങ്ങളെ കൈയിലെടുത്തിരിക്കുകയാണ് ഒരു പെണ്‍കുട്ടി. പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആന്‍ഡ്രിയ സാലസര്‍. ടെക്‌സാസ് സ്വദേശിനിയായ ആന്‍ഡ്രിയയ്ക്ക് മോഡല്‍ ആകണമെന്നായിരുന്നു ആഗ്രഹം. സ്വപ്‌നങ്ങളിലേക്കു പറന്നടുക്കുന്നതിനിടയിലാണ് യാദൃശ്ചികമായി കാന്‍സര്‍ ബാധിച്ചത്. കീമോത്തെറാപ്പിയില്‍ ആന്‍ഡ്രിയയുടെ മുടി മുഴുവന്‍ നഷ്ടമായി. പെട്ടെന്നൊരു നിമിഷം അവളുടെ സ്പ്‌നങ്ങള്‍ നിലത്തുവീണുടഞ്ഞു.

andrea-3

ആന്‍ഡ്രിയ സാലസര്‍

എന്നാല്‍ മാതാപിതാക്കളുടേയും സുഹൃത്തുക്കളുടെയും പിന്തുണയോടെ മോഡലിങ് രംഗത്ത് സജീവമായി മാറിയിരിക്കുകയാണ് ആന്‍ഡ്രിയയിപ്പോള്‍. തന്റെ സ്വപ്‌നത്തിലേക്കെത്തിപ്പിടിക്കാന്‍ സാധിക്കുമെന്ന് തനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് ഇന്‍സ്റ്റാഗ്രാമിലെഴുതിയ പോസ്റ്റില്‍ ഈ പെണ്‍കുട്ടി പറയുന്നു. മാതാപിതാക്കളും സുഹൃത്തുക്കളും അകമഴിഞ്ഞ് പിന്തുണച്ചു. മുടിയില്ലെങ്കില്‍ മോഡലിങ് രംഗത്ത് ആളുകള്‍ തന്നെ പരിഗണിക്കുമോ എന്ന് ഭയന്നിരുന്നു. എന്നാല്‍ മുടി ഒരു പ്രശ്‌നമേയല്ല എന്നു താന്‍ മനസിലാക്കിയെന്നും ആന്‍ഡ്രിയ പറയുന്നു. മോഡലായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ ആന്‍ഡ്രിയ ട്വറ്ററിലും ഇന്‍സ്റ്റാഗ്രാമിലും മറ്റും പോസ്റ്റു ചെയ്യുന്നുണ്ട്. നിരവധി പേരാണ് ആന്‍ഡ്രിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. ആന്‍ഡ്രിയയുടെ ചിത്രങ്ങള്‍ പതിനായിരത്തിലധികം തവണയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.

andrea-2

ആന്‍ഡ്രിയ സാലസര്‍

DONT MISS
Top