തുര്‍ക്കിയ്ക്ക് പിന്നാലെ ഇറാഖിലും ചാവേര്‍ സ്‌ഫോടന ശ്രമം; ബെല്‍റ്റ് ബോംബുമായി ഓടിയടുത്ത ബാലനെ അറസ്റ്റ് ചെയ്തു

ബാലനെ പിടികൂടുന്ന ദൃശ്യം

ബാലനെ പിടികൂടുന്ന ദൃശ്യം

കിര്‍ഖുക്: തുര്‍ക്കിയ്ക്ക് പിന്നാലെ ഇറാഖിലും സമാനമായ ബോംബ് സ്‌ഫോടന ശ്രമം. ബെല്‍റ്റ് ബോംബുമായി ഓടിയടുക്കുന്ന ബാലനെ നാല് സൈനിക ഉദ്യോഗസ്ഥര്‍ പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാലന് മാനസികാസ്വാസ്ഥ്യമുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

pic 2

കിര്‍ക്കുകില്‍ തന്നെയുണ്ടായ രണ്ട് ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് ബെല്‍റ്റ് ബോംബുമായി ബാലന്റെ ശ്രമവും. ബാലനെ ഇറാഖി സൈന്യം അറസ്റ്റ് ചെയ്തു.

pic 3

നേരത്തെ, തുര്‍ക്കിയില്‍ വിവാഹാഘോഷ പരിപാടികള്‍ക്കിടെ ചാവേറാക്രമണം നടത്തിയത് പന്ത്രണ്ടു വയസ്സുള്ള കുട്ടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രസിഡന്റ് റിസേപ് തയിപ് ഇര്‍ദോഗനാണ് ഐഎസിന്റെ ചാവേറായി എത്തിയ 12 കാരനാണ് ആക്രമണം നടത്തിയതെന്ന് അറിയിച്ചത്.

pic 4

ആക്രമണത്തില്‍ 50 ഓളം പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 94 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ 15 ദിവസത്തേക്ക് സ്‌പെഷല്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

pic 5

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top