ഇനി ടോറന്റ് സന്ദര്‍ശിച്ചാല്‍ വിലങ്ങ് വീഴും; മൂന്ന് വര്‍ഷം വരെ തടവോ മൂന്ന് ലക്ഷം പിഴയോ ശിക്ഷ

torrent
ദില്ലി: സര്‍ക്കാര്‍ നിരോധിച്ച വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ കമ്പി എണ്ണേണ്ടി വരുമെന്നാണ് പുതിയ വാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച യുആര്‍എല്ലുകളോ ടൊറന്റ് വെബ്‌സൈറ്റുകളോ സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും അല്ലെങ്കില്‍ മൂന്നു ലക്ഷം പിഴയും അടയ്‌ക്കേണ്ടിവരും.

ടോറന്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോ,വീഡിയോ കാണുന്നതോ മാത്രമല്ല കുറ്റകരം. ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ വെറുതെ സന്ദര്‍ശിച്ചാല്‍ തന്നെ മൂന്ന് വര്‍ഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ നിങ്ങള്‍ക്ക് നേരിടേണ്ടിവരും.

Torrent Penalty

ഡിഎന്‍എസ് ഫില്‍റ്ററിംഗ് എന്ന രീതി ഉപയോഗിച്ചാണ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിരുന്നത്. നിലവില്‍ ഇന്ത്യയിലെ ടോറന്റ് വെബ്ബ്‌സൈറ്റുകള്‍ ഏറിയപങ്കും ബ്ലോക്ക് ചെയ്തിട്ടുള്ളതാണ്. അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട യുആര്‍എല്ലുകളില്‍ ആയിരത്തോളം ഡിഎന്‍എസ് ഫില്‍ട്ടറിംഗ് വഴിയും ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ബ്ലോക്ക് ചെയ്തിട്ടുള്ള യുആര്‍എല്ലുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഈ റിക്വസ്റ്റ് നിരസിക്കുന്നതാണ് സംവിധാനം.

നേരത്തെ ബ്ലോക്ക് ചെയ്തിരിക്കുന്ന സൈറ്റുകളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ നിര്‍ദ്ദേശപ്രകാരം ഈ യുആര്‍എല്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശം മാത്രമായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍, ഈ യുആര്‍എല്‍കളിലെ വിവരങ്ങള്‍ കാണുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും, പ്രദര്‍ശിപ്പിക്കുന്നതും, പകര്‍പ്പെടുക്കുന്നതും 1957 ലെ പകര്‍പ്പവകാശ നിയമത്തിലെ 63, 63എ, 65, 65എ വകുപ്പുകള്‍ പ്രകാരം 3വര്‍ഷത്തെ ജയില്‍ ശിക്ഷയും 3ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന സന്ദേശമാകും കാണുക.
2015ല്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും വ്യാപകമായി കണ്ടൈത്തിയതിനെ തുടര്‍ന്ന് 857 വെബ്ബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിന് പുറമേ 170 അശ്ലീല വെബ്ബ്‌സൈറ്റുകള്‍ക്കും സര്‍ക്കാര്‍ പിന്നീട് വിലങ്ങിട്ടു. ഈ വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ വിവരങ്ങള്‍ കാണുകയോ ചെയ്യുന്നതും കുറ്റമായി പരിഗണിക്കും. ബ്ലോക്ക് ചെയ്‌തെന്ന നിര്‍ദ്ദേശം ലഭിച്ച ശേഷവും സൈറ്റ് സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിലങ്ങ് വീഴും.

DONT MISS
Top