ഹിന്ദുക്കള്‍ സന്തതികളുടെ എണ്ണം കൂട്ടണമെന്ന് മോഹന്‍ ഭാഗവത്; മോദി ആദ്യം കുട്ടികളെ ജനിപ്പിക്കട്ടേയെന്ന് അസംഖാന്‍

mohan-baghavath

ദില്ലി: രാജ്യത്ത് മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നെന്നും ഇതിന് അനുസരിച്ച് ഹിന്ദുക്കളും പ്രത്യുല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്നും പറഞ്ഞ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവനയ്ക്ക് നരേന്ദ്രമോദിയെ വിമര്‍ശിച്ചായരുന്നു ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്റെ വിമര്‍ശനം.

മോഹന്‍ഭഗവത് ആദ്യം ഷെഹന്‍ഷാ (നരേന്ദ്രമോദി)യോട് സന്തതികളെ സൃഷ്ടിക്കാന്‍ പറയണമെന്ന് അസംഖാന്‍ പരിഹസിച്ചു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹിന്ദുക്കള്‍ സന്തതികളുടെ എണ്ണം കൂട്ടിയാല്‍ ബിജെപി സര്‍ക്കാര്‍ അവര്‍ക്ക് ജോലി നല്‍കുമോയെന്ന് ബിഎസ്പി നേതാവ് മായാവതി ചോദിച്ചു. എപ്പോഴും മതത്തെ മാത്രം കൂട്ടുപിടിക്കുന്ന ഭഗവത് ഇതല്ലാതെ വേറെന്ത് പറയാന്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം.

രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ചും വിലവര്‍ദ്ധനവിനെ കുറിച്ചും പറയാന്‍ ഭാഗവത് തയ്യാറാവില്ലെന്നും എല്ലാ പ്രസ്താവനകളിലും വര്‍ഗ്ഗീയത പരത്താന്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മറ്റു മതക്കാര്‍ കൂടുതല്‍ സന്തതികളെ സൃഷ്ടിക്കുമ്പോള്‍ ഹിന്ദുക്കള്‍ എന്തിന് ചെയ്യാതിരിക്കണമെന്നും അവര്‍ ഏറ്റവും കുറവാണെന്നിരിക്കെ ജനസംഖ്യ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് കൂടുതല്‍ സന്തതികളെ ഉത്പാദിപ്പിക്കാന്‍ ആരാണ് തടസ്സമാകുന്നത്. ഇന്ത്യയിലെ ഒരു നിയമവും ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കരുതെന്ന് പറയുന്നില്ലെന്നും ഭാഗവത് ആഗ്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

DONT MISS
Top