സ്വര്‍ണ നേട്ടത്തിലേക്കുള്ള ആദ്യ ഗോള്‍ ബോള്‍ട്ടിന് സമര്‍പ്പിച്ച് നെയ്മര്‍

bolt

ബോള്‍ട്ടിന് ആദരവറിയിച്ച് നെയ്മര്‍

റിയോ ഡി ജെനീറോ: ലോകകപ്പ് കിരീടങ്ങള്‍ നേടിയിട്ടും ഒരു ഒളിമ്പിക് മെഡല്‍ ഇല്ല എന്ന ബ്രസീലിന്റെ സങ്കടത്തിന് അറുതി വരുത്തിയത് നെയ്മറാണ്. ബ്രസീലിന്റെ ചരിത്ര നേട്ടത്തിന് നിര്‍ണായകമായത് നെയ്മര്‍ എന്ന ഇരുപത്തിനാലുകാരന്‍ ക്യാപ്റ്റന്റെ പെനാല്‍റ്റി കിക്കാണ്.

സ്വപ്‌ന നേട്ടത്തിലേക്ക് ആദ്യ ഗോള്‍ എതിര്‍ത്ത് നെയ്മര്‍ കൈകള്‍ പൊക്കിയപ്പോള്‍ ആരാധകര്‍ ആവേശം കൊണ്ടു. ഗാലറി ഇളകി മറിഞ്ഞു. വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ടിനായി സമര്‍പ്പിച്ചാണ് നെയ്മര്‍ തന്റെ ആഹ്ളാദം പങ്കുവെച്ചത്.

മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ഉസൈന്‍ ബോള്‍ട്ടും എത്തിയിരുന്നു. ട്രാക്കില്‍ മിന്നല്‍ വേഗത്തില്‍ പായുന്ന ബോള്‍ട്ട് വിജയം കൈവരിച്ചാല്‍ ഇരുകൈകളും ആകാശത്തേക്ക് ഉയര്‍ത്തിയാണ് ആഘോഷിക്കുന്നത്. ഇതുപോലെ ഗാലറിയിലിരുന്ന ബോള്‍ട്ടിന് തന്റെ ഇരുകൈകളും ഉയര്‍ത്തി നെയ്മര്‍ ആദരവറിയിച്ചു. മത്സരശേഷം ബ്രസീല്‍ ടീമിന് ബോള്‍ട്ട് നെയ്മറുടെ ചിത്രത്തോടൊപ്പം ആശംസയും അറിയിച്ചു.

DONT MISS
Top