തുര്‍ക്കിയില്‍ വിവാഹാഘോഷ പരിപാടികള്‍ക്കിടെ ചാവേറാക്രമണം: 22 പേര്‍ കൊല്ലപ്പെട്ടു

turkey

അപകടം നടന്നതിന് ശേഷം പ്രദേശത്ത് തടിച്ചു കൂടിയ ജനങ്ങള്‍

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വിവാഹ ആഘോഷപരിപാടികള്‍ക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദിഷ് വിപ്ലവകാരികളോ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളോ ആകാം അക്രമണത്തിന് പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം.

തുര്‍ക്കിയിലെ ഗാസിയന്‍ടെപ് സിറ്റിയില്‍ നടന്ന വിവാഹാഘോഷ പരിപാടികള്‍ക്കിടെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 94 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തന്നെയാകാം അക്രമണത്തിന് പിന്നില്‍ എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കുര്‍ദിഷ് വിപ്ലവകാരികളും സംശയത്തിന്റെ നിഴലിലാണ്.

turkey-2

ആക്രമണത്തെ അപലപിച്ച തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹ്മത് സിംസക് അക്രമികളുടെ ഉദ്ദേശം ജനങ്ങളെ ഭയപ്പെടുത്തുക എന്നതാണെന്നും എന്നാല്‍ ഇത് അനുവദിക്കാന്‍ പോകുന്നില്ലെന്നും പ്രതികരിച്ചു. അക്രമത്തെ തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ 15 ദിവസത്തേക്ക് സ്‌പെഷല്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top