വേഗതാരത്തെ പിടിച്ചു കെട്ടിയ സുന്ദരി ജമെക്കയുടെ കിം കര്‍ദാഷിയാനോ?

usain-bolt

റിയോ: ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് പ്രഥമ വനിത എന്ന ഓമനപ്പേരില്‍ വിളിക്കുന്ന കാമുകി ആരെന്ന ആകാംക്ഷയ്ക്ക് ഉത്തരമായെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജമൈക്കയിലെ കിം കര്‍ദാഷിയാനെന്ന് വിളിപ്പേരില്‍ അറിയപ്പെടുന്ന കേസി ബെന്നറ്റാണ് ആ ഭാഗ്യ താരമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് പ്രണയുണ്ടെന്ന് ബോള്‍ട്ട് ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അത് 26കാരിയായ കെസിയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇരുവരും തമ്മില്‍ പലയിടത്തുംവച്ച് കാണുകയും സംസാരിക്കുകയും ചെയ്യുന്നത് നിരന്തരം വാര്‍ത്തകളായിരുന്നു. അതിനിടെ കിംഗ്സ്റ്റണില്‍ രണ്ടുപേരും പരസ്യമായി ചുംബിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു. ജമൈക്കയിലെ ഫാഷന്‍ ഐക്കണുകളില്‍ പെട്ട കേസി ബെന്നറ്റുമായി ഉസൈന്‍ബോള്‍ട്ട് രണ്ടു വര്‍ഷമായി പ്രണയത്തിലാണ്.

ഇത്തവണ കൂടി സ്വര്‍ണ്ണം നേടിയാല്‍ മൂന്ന് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ ആദ്യയാളായി ബോള്‍ട്ട് മാറുമെന്ന് 100 മീറ്റര്‍ മത്സരത്തിന് മുമ്പായി കെസി കുറിച്ചിരുന്നു. ബോള്‍ട്ട് ട്രിപ്പിള്‍ ട്രിപ്പിള്‍ നേടിയതിന് പിന്നാലെ അത് ആഘോഷമാക്കിയ കെസിയുടെ ദൃശ്യങ്ങളും പുറത്തുവന്നു.

ജനുവരിയിലാണ് താന്‍ പ്രണയത്തിലാണെന്ന് ബോള്‍ട്ട് വെളിപ്പെടുത്തിയത്. എന്നാല്‍ കെസിയാണ് തന്റെ കാമുകിയെന്ന് ഉസൈന്‍ ബോള്‍ട്ട് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

ഞായറാഴ്ച രാത്രിയില്‍ ബോള്‍ട്ട് 100 മീറ്ററില്‍ വിജയം നേടുമ്പോള്‍ ഗ്യാലറിയില്‍ ‘മൈ ബേബി’ എന്ന് കേസി അലറി വിളിക്കുകയായിരുന്നു. ഒളിമ്പിക്‌സിന് ശേഷം കുടുംബജീവിതത്തിലേക്ക് തിരിയുകയാണ് ബോള്‍ട്ടെന്ന് ഇരുവരുടെയും പ്രണയം അംഗീകരിച്ച് ബോള്‍ട്ടിന്റെ മാതാവ് വ്യക്തമാക്കിയിരുന്നു.

DONT MISS
Top