സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 95 മില്ല്യന്‍ ഡോളറിന്റെ ഓഹരികള്‍ ഫെയ്സ്ബുക്ക് വിറ്റു

mark zukerberg

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെയ്സ്ബുക്കിന്റെ സഹായ ഹസ്തം. ഇതിന്റെ ഭാഗമായി  95 മില്ല്യന്‍ ഡോളറിന്റെ ഒഹരികള്‍ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിറ്റു.

ഫെയ്സ്ബുക്കിന്‍റെ 99 ശതമാനം ഓഹരികളും നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. ആദ്യ പടിയായാണ് 95 മില്ല്യന്‍ ഡോളറിന്റെ ഒഹരികള്‍ വിറ്റത്.

യുഎസ് റെഗുലേറ്ററി രേഖകള്‍ പ്രകാരം, ഫെയ്സ്ബുക്കിന്റെ 95 മില്ല്യന്‍ ഡോളറിന്റെ ഒാഹരികളാണ് ചാന്‍ സുക്കര്‍ബര്‍ഗ് ഫൗണ്ടേഷനും സിസെഡ്‌ഐ ഹോള്‍ഡിങ്ങസ് എല്‍എല്‍സിയുടെയും നേതൃത്വത്തില്‍ വിറ്റത് എന്ന് ശനിയാഴ്ച ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നികുതിയിനങ്ങള്‍ക്ക് ശേഷം 85 മില്ല്യന്‍ ഡോളറിന്റെ ഇടപാടാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

family mark

കഴിഞ്ഞ ഡിസംബറിലായിരുന്നു ഫേസ്ബുക്കിന്റെ 99 ശതമാനം ഓഹരികളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളുടെ സമത്വത്തിനുമായി നല്‍കാന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രിസില ചാനും പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ 1.71 ബില്ല്യന്‍ ഉപയോക്താക്കളാണ് ഫെയ്സ്ബുക്കിന് പ്രതിമാസം ഉള്ളത്.

DONT MISS
Top