മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന ഇമേജിന്റെ വാദം തെറ്റെന്ന് രേഖകള്‍; ആശുപത്രി മാലിന്യങ്ങള്‍ സമീപത്തെ കൃഷിയിടിങ്ങളിലേക്കെത്തുന്നു

IMAGE

REPRESENTATIONAL IMAGE

മലമ്പുഴ: ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന ഇമേജില്‍ നിന്നും കാര്യമായ മലിനീകരണം ഉണ്ടാകുന്നില്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. 2013 ല്‍ ഇവിടെ നിന്ന് ഒഴുകിയ വെള്ളം മൂലം കൃഷി നാശം സംഭവിച്ച പ്രദേശത്തെ കര്‍ഷകര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് ഇമേജ് നഷ്ടപരിഹാരം നല്‍കിയെന്ന് രേഖകള്‍ പറയുന്നു. സ്ഥാപനത്തിന് അനുമതി നല്‍കാന്‍ 1 കിമീ മാത്രം അകലെ മലമ്പുഴ അണക്കെട്ടുണ്ടെന്ന കാര്യം പുതുശ്ശേരി ഗ്രാമപഞ്ചായത്തും മറച്ച് വെച്ചു.

ഇമേജില്‍ നിന്നും ഒഴുക്കിവിട്ട മലിനജലം മൂലം തങ്ങളുടെ കൃഷി നശിച്ചെന്ന് കാണിച്ച് പ്രദേശത്തെ കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെബി കോശി പുറപ്പെടുവിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

REPORT

മലിനീകരണം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടിയെടുത്തത്. ഇത്ര വ്യക്തമായ തെളിവുണ്ടായിട്ടും പിന്നീട് നടപടിയൊന്നുമുണ്ടായിട്ടില്ല. കര്‍ഷകര്‍ക്ക് തുച്ഛമായ നഷ്പരിഹാരം നല്‍കിയതോടെ വിഷയം അവസാനിച്ചു. എന്നാല്‍ മൂന്നു വര്‍ഷത്തിനിപ്പുറവും മലിനജലം കലര്‍ന്ന വെള്ളത്തിന്റെ ഒഴുക്ക് തടയാന്‍ കാര്യമായി ഒന്നും നടന്നിട്ടില്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ , കസബ പൊലീസ് സ്റ്റേഷന്‍, ലൈസന്‍സില്‍ രേഖപ്പെടുത്തിയ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഒരു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഇമേജിന്റെ കാര്യം കോളം ഉണ്ടായിട്ടും ലൈസന്‍സില്‍ പരാമര്‍ശിക്കാതിരുന്നതും സംശയങ്ങള്‍ക്ക് ഇടവരുത്തുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top