സിന്ധുവിന്റെ ആരാധക നിരയിലേക്ക് രജനികാന്തും

rajani
റിയോയിലെ വെള്ളി നേട്ടത്തിന് പിന്നാലെ സിന്ധുവിന് ഒരു പുതിയ ആരാധകനെ കൂടി ലഭിച്ചിരിക്കുകയാണ്.. സാക്ഷാല്‍ രജനികാന്ത്. വെള്ളി നേട്ടത്തിന് പിന്നാലെ രാജ്യം സിന്ധുവിന് ഒപ്പം ആഘോഷിച്ചു കൊണ്ടിരിക്കെയാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ട്വീറ്റ്.

മത്സരം അവസാനിച്ചയുടന്‍ തന്നെ പ്രമുഖരുടെ ഒരു വലിയ നിരയായിരുന്നു സിന്ധുവിന് അഭിനന്ദനവുമായി ട്വിറ്റ് രേഖപ്പെടുത്തിയത്. ആഘോഷങ്ങള്‍ക്ക് ഒപ്പം അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും അക്ഷയ് കുമാറും അടങ്ങുന്ന സിനിമാ ലോകവും സിന്ധുവിന് പിന്തുണയും ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ചില പ്രമുഖ സിനിമ താരങ്ങളുടെ ട്വീറ്റ്-

130 കോടിയോളം ജനങ്ങളുടെ ശിരസ്സ് അഭിമാനത്താല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തങ്കത്തേക്കാള്‍ തിളക്കമുള്ള വെള്ളിനേട്ടം സമ്മാനിച്ച സിന്ധുവിന് സോഷ്യല്‍ മീഡിയയും ആശംസ കൊണ്ട് മൂടുകയാണ്.

DONT MISS
Top