സ്വര്‍ണ ബോള്‍ട്ട്; ‘ട്രിപ്പിള്‍ ട്രിപ്പിള്‍’ സ്വര്‍ണത്തോടെ ജമൈക്കന്‍ ഇതിഹാസം

usain-boltറിയോ: ഒളിമ്പിക്‌സില് തുടര്‍ച്ചയായ മൂന്നാം തവണയും ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ കായിക താരമായി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഇന്നു രാവിലെ നടന്ന 4*100 മീറ്റര്‍ റിലേയിലാണ് ചരിത്രമെഴുതി ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം സ്വര്‍ണനേട്ടം സ്വന്തമാക്കിയത്.37.27 സെക്കന്റില്‍ സ്വര്‍ണം കൊയ്ത് സ്വന്തം ടീം റെക്കോര്‍ഡാണ് ടീം തിരുത്തിയത്.

അവസാന ഒളിമ്പിക്‌സ് മത്സരത്തില്‍ കൈപ്പിടിയിലാക്കിയ സ്വര്‍ണത്തോടെ പകരക്കാരനില്ലാത്ത സ്വര്‍ണ നേട്ടത്തോടെ ബോള്‍ട്ട് തന്റെ ഇതിഹാസം തിരുത്തിയെഴുതി. ഇതോടെ ഒളിമ്പിക്‌സില്‍ ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടങ്ങള്‍ 9 ആയി.

BOLT

നേരത്തെ 100 മീറ്ററിലും 200 മീറ്ററിലും എതിരാളികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും ആനാത്ത് ദൂരത്തിലായിരുന്നു ബോള്‍ട്ടിന്റെ വിജയക്കുതിപ്പ്. 2008 ബെയ്ജിംഗിലും 2012 ലണ്ടനിലും ബോള്‍ട്ട് സ്വര്‍ണ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ലണ്ടനില്‍ സ്ഥാപിച്ച് 36.84 സെക്കന്റാണ് റിലേയിലെ ലോക റെക്കോര്‍ഡ്.

DONT MISS
Top