ഉസൈന്‍ ബോള്‍ട്ടിന് എതിരില്ല; 200 മീറ്ററിലും സ്വര്‍ണം, ചരിത്ര നേട്ടം

ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ട്

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിലെ ട്രാക്കില്‍ കാലൊച്ചകളുടെ വേഗപ്പെരുമ തീര്‍ത്ത് വീണ്ടും ഉസൈന്‍ ബോള്‍ട്ട്. പുരുഷന്‍മാരുടെ 200 മീറ്ററിലും തന്നെ വെല്ലാന്‍ ഇനിയും ആരും വളര്‍ന്നിട്ടില്ലെന്ന് തെളിയിച്ച ബോള്‍ട്ട് തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സിലും സ്വര്‍ണം കരസ്ഥമാക്കി. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ താരം. അങ്ങനെ ചരിത്രത്തിന്റെ താളുകളിലേക്ക് ഓടിക്കയറുകയായിരുന്നു ബോള്‍ട്ട്. 19.78 സെക്കന്റിലാണ് ബോള്‍ട്ട് 200 മീറ്ററില്‍ കുതിച്ചെത്തിയത്.

തനിക്ക് ബോള്‍ട്ടിടാന്‍ വന്നവരെയെല്ലാം ബഹുദൂരം പിന്നിലാക്കിയായിരുന്നു ബോള്‍ട്ടിന്റെ പൊന്നണിയല്‍. കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെ വെള്ളി നേടിയത് 20.02 സെക്കന്റില്‍. 20.12 സെക്കന്റില്‍ പൂര്‍ത്തിയാക്കിയ ഫ്രാന്‍സിന്റെ ക്രിസ്റ്റഫ് ലിമത്രെ വെങ്കലം കരസ്ഥമാക്കി.

200 മീറ്ററില്‍ തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സ് സ്വര്‍ണം കരസ്ഥമാക്കുന്ന ആദ്യ താരമാണ് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. ഇനി 4×100 മീറ്റര്‍ റിലെയില്‍ കൂടി കിരീടം ചൂടിയാല്‍ ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അത്യപൂര്‍വ്വ ബഹുമതിക്ക് ഉടമയാകും ഈ 29 കാരന്‍.

DONT MISS
Top