പ്രേമമാണ് തെലുങ്കിലും താരം; മലരേ എന്ന ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ശ്രദ്ധ നേടുന്നു

premam-1

ഗാനത്തിലെ ഒരു രംഗം

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിലെ ആദ്യഗാനം പുറത്തു വന്നു. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മലരേ എന്ന ഗാനമാണ് പുറത്തു വന്നത്. നാഗചൈതന്യയും ശ്രുതിഹാസനുമാണ് ഈ ഗാനരംഗത്തില്‍ എത്തുന്നത്. രാജേഷ് മുരുകേശന്റെ സംഗീതത്തില്‍ വിജയ് യേശുദാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീമണിയാണ് ഗാനരചന. നോര്‍വെയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

premam-3

മലയാളത്തില്‍ നിവിന്‍ പോളി ചെയ്ത ജോര്‍ജ് എന്ന കഥാപാത്രമായാണ് നാഗചൈതന്യ എത്തുന്നത്. ഏറെ ആരാധകരെ സൃഷ്ടിച്ച മലര്‍ ടീച്ചറായി ശ്രുതി ഹാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. മേരിയുടേയും സെലിന്റേയും വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് അനുപമാ പരമേശ്വരനും മഡോണ സെബാസ്റ്റ്യനുമാണ്.

ചന്തു മൊണ്ടേതിയാണ് ചിത്രംസംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിന് ചിത്രം തീയറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top