ഇളക്കം തട്ടാതെ ബോള്‍ട്ട്: 200 മീറ്ററില്‍ ഗാട്‌ലിനും ബ്ലേക്കും ഫൈനല്‍ കാണാതെ പുറത്ത്

uzain-bolt

റിയോ ഡെ ജെനീറോ: ഒളിമ്പിക്‌സിലെ പുരുഷ വിഭാഗം 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനല്‍ യോഗ്യത ഉറപ്പിച്ചു. 200 മീറ്റര്‍ സെമിയില്‍ സീസണിലെ മികച്ച സമയത്തോടെ 19.78 സെക്കന്‍ഡില്‍ ഒന്നാമതായി ബോള്‍ട്ട് ഫിനിഷ് ചെയ്തു. രണ്ടാം ഹീറ്റ്‌സില്‍ ഒന്നാമനായി 19.78 സെക്കന്‍ഡ് കൊണ്ടാണ് ബോള്‍ട്ട് ഓട്ടം പൂര്‍ത്തിയാക്കിയത്.

അതേസമയം ബോള്‍ട്ടിന്റെ ശക്തനായ എതിരാളികളായ ജമൈക്കയുടെ യോഹാന്‍ ബ്ലേക്കും അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനും ഫൈനല്‍ കാണാതെ പുറത്തായി. മൂന്നാം ഹീറ്റ്‌സില്‍ മൂന്നാമതായാണ് ഗാട്‌ലിന്‍ ഫിനിഷ് ചെയ്തത്. അതേസമയം മൂന്നാം ഹീറ്റ്‌സില്‍ ആറാമതായാണ് ബ്ലേക്ക് ഫിനിഷ് ചെയ്തത്.

100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രസെയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് രണ്ടാം സെമിയില്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത്. മൂന്നു സെമി ഫൈനലുകളിലുമായി എട്ടു പേരാണ് ഫൈനല്‍ പോരാട്ടത്തിനുള്ള യോഗ്യത ഉറപ്പിച്ചത്. നാളെയാണ് ഫൈനല്‍. നേരത്തെ 100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.

DONT MISS
Top