ബേവാച്ചില്‍ ഞാനൊരു പാവം വില്ലത്തി: പ്രിയങ്ക ചോപ്ര

priyanka-3

പ്രിയങ്ക ചോപ്ര

ആദ്യ ഹോളിവുഡ് ചിത്രത്തില്‍ തന്നെ താനൊരു സൂപ്പര്‍ കൂള്‍ വില്ലത്തിയായി എത്തുന്നുവെന്ന് നടി പ്രിയങ്കാ ചോപ്ര. അടുത്തിടെ ബേവാച്ചിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ ചാറ്റിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വളരെ രസകരമായ ചിത്രമെന്നാണ് പ്രിയങ്ക ബേവാച്ചിനെ വിശേഷിപ്പിച്ചത്. ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ രസകരമെന്ന് പറഞ്ഞ പ്രിയങ്ക അത് തനിക്ക് അഭിനയത്തില്‍ വളരെ സ്വാതന്ത്ര്യം നല്‍കുമെന്നും പറയുന്നുണ്ട്.

അമേരിക്കയിലെ കാലിഫോര്‍ണിയന്‍ ബീച്ചുകളിലെ ലൈഫ് ഗാര്‍ഡുകളുടെ കഥ പറയുന്ന ചിത്രം അതേ പേരില്‍ അമേരിക്കയില്‍ പ്രശസ്തമായ സീരിയലുകളിലൊന്നാണ്. സേത് ഗോഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്വയന്‍ ജോണ്‍സന്‍, ഡാനി ഗാര്‍ഷ്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

priyanka 1

അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാണ്ടിക്കോയ്ക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ബേ വാച്ച്. പാരമൗണ്ട് പിക്‌ചേഴ്‌സ് റിലീസ് ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം മെയിലാണ് തീയറ്ററുകളിലെത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top