പുരുഷ-വനിതാ ടീമുകള്‍ ഫൈനലില്‍; ബ്രസീല്‍ ബീച്ച് വോളിബോള്‍ പ്രേമികള്‍ ആവേശത്തില്‍

വനിതാ വിഭാഗം മത്സരത്തില്‍ നിന്ന്

വനിതാ വിഭാഗം മത്സരത്തില്‍ നിന്ന്

റിയോ ഡി ജനീറോ: തെക്കെ അമേരിക്കന്‍ രാജ്യത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് അരങ്ങേറുന്നത്. അതിന്റെ മുഴുവന്‍ ആവേശവും ബ്രസിലിലെങ്ങും കാണാം. ബീച്ച് വോളിബോള്‍ ഒളിംപിക്‌സിലെ പ്രധാന വിഭാഗമാണ്. ബ്രസീലിയന്‍ പുരുഷ വനിത വിഭാഗം ടീമുകള്‍ ബീച്ച് വോളിബോള്‍ ഫൈനലില്‍ കടന്നു.

ബ്രസീലിലെ ബീച്ച് വോളിബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല ആതിഥേയരായ ബ്രസിലിയന്‍ പുരുഷ-വനിതാ വിഭാഗം ടീമുകള്‍ ബീച്ച് വോളിബോളില്‍ ഫൈനലില്‍ കടന്നതുതന്നെ. വനിതാ വിഭാഗത്തില്‍ റഷ്യയെ തോല്‍പ്പിച്ചും പുരുഷവിഭാഗത്തില്‍ അമേരിക്കയേയും സെമിഫൈനലില്‍ പരാജയപ്പെടുത്തിയാണ് ബ്രീസില്‍ ഫൈനലില്‍ കടന്നത്. എന്നാല്‍ ബീച്ച് വോളിബോള്‍ ആരാധകരുടെ ആഹ്ലാദവും ആവേശവും അതിരുകടക്കുന്നുമുണ്ട്. എതിര്‍ ടീം ആരാധകരെ കളിയാക്കിയും കൂകിവിളിച്ചുമെല്ലാമാണ് ബ്രസീലിയന്‍ ആരാധകരുടെ ആഹ്ലാദപ്രകടനം.

പുരുഷ വിഭാഗം മത്സരത്തില്‍ നിന്ന്

പുരുഷ വിഭാഗം മത്സരത്തില്‍ നിന്ന്

എല്ലാ വിഭാഗം കായിക ഇനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. എന്നാല്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അത് ആതിഥേയരായ തങ്ങളുടെ താരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നുമാണ് ബ്രസീലിയന്‍ ആരാധകരുടെ പക്ഷം. എതിര്‍ടീമിലെ കായികതാരങ്ങള്‍ക്ക് ഇത് അലോസരം സൃഷ്ടക്കുന്നുണ്ട്. നാളെ നടക്കുന്ന വനിതാ വിഭാഗം ഫൈനലില്‍ ജര്‍മനിയാണ് ബ്രസീലിന്റെ എതിരാളികള്‍. ബുധനാഴ്ച പുരുഷവിഭാഗം ഫൈനലില്‍ ബ്രസീല്‍ ടീം നെതര്‍ലന്റിനെ നേരിടും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top