200 മീറ്ററില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ബോള്‍ട്ട് ഇന്നിറങ്ങും

ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ട്

റിയോ ഡി ജനീറോ: ഒളിംപിക്‌സ് ട്രാക്കില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ ലക്ഷ്യം വെക്കുന്ന വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്റെ രണ്ടാം ഇനത്തില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്നിറങ്ങും. പുരുഷന്‍മാരുടെ 200 മീറ്റര്‍ യോഗ്യതാ റൗണ്ടിലാണ് ബോള്‍ട്ട് ഇറങ്ങുന്നത്. യോഗ്യതാ റൗണ്ടില്‍ ഒമ്പതാം ഹീറ്റിസിലാണ് ജമൈക്കന്‍ ഇതിഹാസം മത്സരിക്കുന്നത്. പതിവുപോലെ അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് ഇവിടെയും ബോള്‍ട്ടിന്റെ പ്രധാന എതിരാളി.

കഴിഞ്ഞ ദിവസം നടന്ന ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ ഓട്ടത്തില്‍ ബോള്‍ട്ട് സ്വര്‍ണം അണിഞ്ഞിരുന്നു. ഒൡപിക്‌സില്‍ 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. 9.81 സെക്കന്റിലായിരുന്നു വേഗരാജാവിന്റെ കിരീടധാരണം.

നേരത്തെ 2008 ബെയ്ജിംഗ്, 2012 ലണ്ടന്‍ ഒളിംപിക്‌സുകളും ബോള്‍ട്ട് 100 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. രണ്ടിടങ്ങളിലും 200 മീറ്റര്‍, 4×100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലും സ്വര്‍ണം നേടിയ ബോള്‍ട്ട് ഇവിടെയും സമാനമായ ഫലമാണ് ലക്ഷ്യംവെക്കുന്നത്. അതിലൂടെ ചിരിത്രത്തില്‍ ആദ്യമായി ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന സമ്മോഹന നേട്ടവും.

DONT MISS
Top