പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും മൃഗശാലാ ജീവനക്കാരന് രക്ഷകനായത് കടുവ

zoo

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും മൃഗശാലാ ജീവനക്കാരനെ കടുവ രക്ഷിച്ചു. മൃഗശാലയില്‍ സിംഹങ്ങളെ പരിചരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പുള്ളിപ്പുലി എഡ്വേര്‍ഡ് സിരിയോയ്ക്ക് നേരെ കുതിച്ചു വന്നത്.

പിന്‍തിരിഞ്ഞ് ഇരുന്നത് കൊണ്ട് തന്നെ പുള്ളിപ്പുലി വരുന്നത് സിരിയോ കണ്ടില്ല. എന്നാല്‍ അസ്ലന്‍ എന്ന കടുവ പുള്ളിപ്പുലിയുടെ ശ്രമം വിഫലമാക്കി. കുതിച്ചുവന്ന പുള്ളിപ്പുലിക്ക് നേരെ അസ്ലന്‍ എടുത്ത് ചാടുകയാണുണ്ടായത്. അപ്പോള്‍ മാത്രമാണ് താന്‍ അപകടത്തിലായിരുന്നുവെന്ന് സിരിയോ തിരിച്ചരിയുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്റെ വീഡിയോ സിരിയോ ഇപ്പോഴാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്.  ഇതിനകം വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

DONT MISS