സ്വാതന്ത്ര്യ ദിനത്തില്‍ വാഗാ അതിര്‍ത്തിയില്‍ മധുരം പങ്കിട്ട് ഇന്ത്യ- പാക് സൈന്യം (വീഡിയോ)

WAGA-BORDER

പാക് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് മധുരം കൈമാറുന്ന ഇന്ത്യന്‍ സൈന്യം

സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രത്യേക പരേഡും അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയിരുന്നു. പരേഡും സ്വാതന്ത്യ ദിന ആഘോഷവും കാണാന്‍ നിരവധി പേരാണ് അതിര്‍ത്തി പ്രദേശത്തെത്തിയത്. പാകിസ്താന്റെ സ്വാതന്ത്ര്യ ദിനമായിരുന്ന ഇന്നലെ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കും മധുരം കൈമാറിയിരുന്നു.

കഴിഞ്ഞ വര്‍ഷം പഞ്ചാബ് കശ്മീര്‍ മേഖലയിലെ പാക് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സേന മധുര വിതരണത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഈ വര്‍ഷവും ജൂലൈ 31ന് ശേഷം മാത്രം മുപ്പത് പ്രാവശ്യമാണ് പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുള്ളത്. തീവ്രവാദത്തെ പാകിസ്താന്‍ മഹത്വവല്‍ക്കരിക്കുകയാണന്ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയെ അഭിസംബോധന ചെയ്യവെ മോദി പ്രസംഗിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top