ഒളിമ്പിക്‌സ് ചാമ്പ്യന്മാര്‍ സൂക്ഷിക്കുക, ഇവര്‍ വരുന്നു (വീഡിയോ)

ഇതൊരു ഭീഷണി വീഡിയോയാണ്. മറ്റാര്‍ക്കുമല്ല, ഒളിമ്പിക്‌സില്‍ വിജയ കിരീടം ചൂടിയവര്‍ക്ക്. നിങ്ങളെ കടപുഴക്കിയെറിയാനുള്ള പ്രകടനവുമായി ഞങ്ങള്‍ വരുന്നുവെന്നാണ് ഈ വീഡിയോ പറയുന്നത്. 2032ലെ ലോകചാമ്പ്യന്മാര്‍ ഇവരായിരിക്കുമെന്ന് പ്രവചിക്കുന്ന വീഡിയോ പുറത്തിറങ്ങി 6 ദിവസത്തിനകം നാലരകോടിയോളം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

രണ്ടോ മൂന്നോ വയസില്‍ തുടങ്ങിയ പരിശീലനമാണ് ഓരോ ലോകചാമ്പ്യനേയും സൃഷ്ടിക്കുന്നത്. ഈ പ്രായത്തില്‍ തന്നെ ഇത്തരത്തിലുള്ള പ്രകടനം കാഴ്ച വെക്കുന്ന ഇന്നത്തെ കുട്ടികള്‍, മത്സരിക്കാന്‍ പ്രായമാകുമ്പോളേക്കും എത്രമാത്രം മികച്ച പ്രകടനമായിരിക്കും നടത്തുകയെന്നും വീഡിയോ ചോദിക്കുന്നു.

ജിംനാസ്റ്റിക്കിലും, മുഹമ്മദലിയെ തോല്‍പ്പിക്കുന്ന ബോക്‌സിംഗിലുമെല്ലാം കാണുന്നത് ഇവരുടെ ഈ മികവ് തന്നെയാണ്. ഫാദര്‍ലി എന്ന ഫെയ്‌സ്ബുക്ക് പോജാണ് വീഡിയോ ഫെയ്‌സ്ബുക്കിലിട്ടത്. റിയോ ആവേശത്തില്‍ ലോകമാകെയുള്ള രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കും ഇത്തരത്തിലുള്ള കായിക പരിശീലനങ്ങള്‍ ചെറുപ്പത്തിലേ ഒരുക്കി നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

മെഡല്‍ ക്ഷാമത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ചര്‍ച്ചകളിലാകെ ഉയരുന്നതും ചെറുപ്പത്തിലുള്ള കായിക പരിശീലനത്തിന്റെ കുറവിനെക്കുറിച്ച് തന്നെയായിരുന്നു. കായികക്ഷമതയും, ആരോഗ്യവുമുള്ള ഒരു തലമുറയുടെ സൃഷ്ടിക്ക് ലോകത്തിന് പ്രചോദനമാകുകയാണ് ഈ കുഞ്ഞുമിടുക്കന്മാര്‍.

DONT MISS