സെല്‍ഫികളാണ് ഇന്ത്യന്‍ താരങ്ങളുടെ ലക്ഷ്യമെന്ന് ശോഭാ ഡേ: മറുപടിയുമായി അഭിനവ് ബിന്ദ്ര

ശോഭാ ദേ (ഫയല്‍ ചിത്രം)

ശോഭാ ദേ (ഫയല്‍ ചിത്രം)

ഇന്ത്യന്‍ ഒളിമ്പിക്‌സ് താരങ്ങളെ, കളിയാക്കി കൊണ്ട് എഴുത്തുകരി ശോഭാ ഡേ യുടെ ട്വീറ്റ്. റിയോയിലേക്ക് പോവുകയും, സെല്‍ഫികള്‍ എടുക്കുകയും, വെറും കൈയോടെ മടങ്ങുകയുമാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തിന്റെ ലക്ഷ്യമെന്നും സമയവും പണവും നഷ്ടപ്പെടുത്തുക മാത്രമാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘം ചെയ്യുന്നതെന്നും ശോഭ ഡേ ട്വീറ്റ് ചെയ്തു.

അതേസമയം ശോഭ ഡേയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുമെത്തി. ലോകത്തിനെതിരെ പടപൊരുതുന്ന ഇന്ത്യന്‍ താരങ്ങളെ ഓര്‍ത്ത് ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കണമെന്ന് അഭിനവ് ബിന്ദ്ര ട്വിറ്ററിലൂടെ പ്രതികരിച്ചു. ഹോക്കി സ്റ്റിക്കുമെടുത്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതും റൈഫിള്‍ ഉപയോഗിച്ച് ഉന്നം തെറ്റാതെ ലക്ഷ്യത്തിലേക്ക് ഷൂട്ട് ചെയ്യുന്നതും നിങ്ങള്‍ ചിന്തിക്കുന്നതിനും എത്രയോ വിഷമകരമാണെന്ന് ഹോക്കി താരം വിരേന്‍ റെസ്‌ക്വിന്‍ഹ പ്രതികരിച്ചു.

ഇന്ത്യന്‍ കായിക താരങ്ങള്‍ ജീവിതകാലം മുഴുവന്‍ പ്രയത്‌നിക്കുന്നതിന്റെ ഫലമായാണ് ഒളിമ്പിക് വേദിയില്‍ ഇന്ത്യയുടെ അഭിമാന പതാകയേന്താന്‍ കഴിയുന്നതെന്ന് വിശാല്‍ ദദ്‌ലാനി ശോഭ ഡേയുടെ ട്വീറ്റിന് മറുപടിയുമായെത്തി. എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണ് ശോഭാ ഡേ. തന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ ആരാധകരോട്, ഇന്ത്യന്‍ കായിക സംഘടന അഴിമതിയാല്‍ നിറഞ്ഞിരിക്കുകയാണെന്നും, താരങ്ങളുടെ പ്രകടനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ലെന്നും ശോഭാ ഡേ മറുപടി പറഞ്ഞു.

<

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top