യുഎഇയില്‍ ഉയര്‍ന്ന വീട്ടുവാടക പ്രവാസികളുടെ കീശ കവരുന്നതായി സര്‍വെ ഫലം

uae

യുഎഇയിലെ ഉയര്‍ന്ന വീട്ടുവാടകാ നിരക്ക് പ്രവാസികളുടെ വരുമാനത്തിന്റെ വലിയൊരു ശതമാനവും കവരുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. വര്‍ദ്ദിച്ചുവരുന്ന വിദ്യാഭ്യാസ ചെലവും ആശങ്ക ഉയര്‍ത്തു ന്നു. സര്‍വെയില്‍ പങ്കെടുത്ത 64 ശതമാനം പേരാണ് വീട്ടുചെലവും വിദ്യാഭ്യസ ചെലവും പ്രതിസന്ധി സൃഷ്ടിക്കുന്നതായി അഭിപ്രായപ്പെട്ടത്.

നാഷണല്‍ ബോണ്ട്‌സിന് വേണ്ടി യുഎഇയില്‍ നടത്തിയ ഒരു സര്‍വെയിലാണ് പ്രവാസികളുടെ വരുമാനത്തിന്റെ വലിയൊരു ശതമാനവും ഉയര്‍ന്ന വീട്ടുവാടക കവരുന്നതായി വ്യക്തമാക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത പത്തില്‍ ഏഴോളം പേരും ഈ ആശങ്കയാണ് പങ്കുവെച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കേണ്ടിവരുന്ന ഉയര്‍ന്ന ചെലവാണ് മറ്റൊരു പ്രസിന്ധി. 2016-2017 അക്കാദമിക്ക് വര്‍ഷത്തില്‍ അബുദാബിയില്‍ മാത്രം 51 സ്‌കൂളുകള്‍ക്ക്് ആണ് ഫീസ് വര്‍ദ്ധനക്ക് അനുമതി നല്കിയത്. ആറുശതമാനം വരെയാണ് വര്‍ദ്ധിന. വെള്ളത്തിന്റെയും വൈദ്യുതിയുടെയും വര്‍ദ്ധി ച്ചുവരുന്ന നിരക്കും പ്രവാസികളുടെ കീശകാലിയക്കുന്നുണ്ട്. 46 ശതമാനം പേരാണ് വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഗ്യാസിന്റെയും എല്ലാം നിരക്ക് വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇവയുടെ നിരക്കില്‍ 3.91 ശതമാനത്തിന്റെ വര്ദ്ധനയാണ് വന്നിരിക്കുന്നത്.

DONT MISS
Top