ദലിതരെ വെറുതെ വിടൂ, വേണമെങ്കില്‍ എന്നെ ആക്രമിക്കൂ; പ്രധാനമന്ത്രി നരേന്ദ്രമോദി

modi-1

നരേന്ദ്രമോദി പ്രസംഗവേദിയില്‍

ഹൈദരാബാദ്: രാജ്യത്ത് ദലിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദലിതരെ ആക്രമിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അവരെവിട്ട് തന്നെ ആക്രമിക്കാന്‍ മോദി ആവശ്യപ്പെട്ടു. വെടിയുതിര്‍ക്കണമെങ്കില്‍ അവരെയല്ല, എന്നെ വെടിവെച്ചു കൊല്ലുക എന്ന് മോദി പറഞ്ഞു. മനുഷ്യര്‍ക്കിടയിലെ വിവേചനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതെല്ലാം അവസാനിപ്പിക്കണമെന്നും മോദി ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു.

ദലിതരെ ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കുന്ന പ്രവണതയേയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ദലിതരുടെ വോട്ട് തങ്ങള്‍ക്കാണെന്ന് ഉറപ്പിച്ചിരുന്ന ചിലരുണ്ട്. ബിജെപി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ദലിതരിലേക്ക് എത്തുന്നത് അവര്‍ക്ക് ദഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദലിത് സഹോദരന്‍മാരെ ദ്രോഹിക്കാന്‍ നമുക്ക് എന്ത് അവകാശമാണ് ഉള്ളത്. ദലിതരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളേയും സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്ന് മോദി പറഞ്ഞു.

DONT MISS
Top