യുഡിഎഫ് വിടുന്നുവെന്ന് പ്രഖ്യാപിച്ച് കെഎം മാണി നടത്തിയ വാര്‍ത്താസമ്മേളനം- വീഡിയോ

km-mani

കെഎം മാണി വാര്‍ത്താസമ്മേളനത്തിനിടെ

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃക്യാമ്പിലാണ് തീരുമാനം കൈക്കൊണ്ടത്. യുഡിഎഫ് വിട്ട് പാര്‍ട്ടി നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയാണ് പത്രസമ്മേളനത്തില്‍ നിലപാടുകള്‍ വിശദീകരിച്ചത്.

കേരളാ കോണ്‍ഗ്രസ് സ്വതന്ത്ര വീക്ഷണത്തോടെ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തുമെന്ന് മാണി പറഞ്ഞു. പാര്‍ട്ടിയെ ദുര്‍ബ്ബലപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ പാര്‍ട്ടിയേയും പ്രത്യേകിച്ച് പാര്‍ട്ടി ലീഡറേയും കടന്നാക്രമിക്കുന്ന കോണ്‍ഗ്രസിലെ ചില നേതാക്കളുടെ നീക്കങ്ങളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് മാണി വ്യക്തമാക്കി.

യുഡിഎഫ് വിടാനുള്ള തീരുമാനം ഏകകണ്‌ഠേനയാണ് കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചത്.യുഡിഎഫ് വിട്ടേക്കുമെന്ന സൂചന മാണി ഇന്നലെ തന്നെ നല്‍കിയിരുന്നു. കോണ്‍ഗ്രസിനോടും സിപിഐഎമ്മിനോടും സമദൂരമാണെന്നും പ്രശ്‌നാധിഷ്ഠിത രാഷ്ട്രീയമായിരിക്കും ഇനി പാര്‍ട്ടിനയമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

DONT MISS
Top