കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു; തീരുമാനത്തിന് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം

KM-MANIചരല്‍കുന്ന്: യുഡിഎഫ് വിടാനുള്ള ചരല്‍കുന്ന് ക്യാമ്പിന്റെ തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചു .പ്രഖ്യാപനം അല്‍പ്പസമയത്തിനകം കെ എം മാണി നടത്തും. സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

അതേസമയം മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന് വിമര്‍ശനം ക്യാമ്പില്‍ ഉയര്‍ന്നു. പൂഞ്ഞാറില്‍ രമേശ് ചെന്നിത്തല പിസി ജോര്‍ജിനെ സഹിയിച്ചുവെന്ന് ജോസ്.കെ മാണി ക്യാമ്പില്‍ ആരോപിച്ചു. കെഎം മാണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് പരസ്യമായി ശ്രമിച്ചുവെന്നും ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിനെ കാലുവാരി. തിരുവല്ല, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്തി.

നേരത്തെ കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് കേരളകോണ്‍ഗ്രസ് എം. നേതൃക്യാമ്പില്‍ രാഷ്ട്രീയ പ്രമേയം വന്നിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ നിലവിലുള്ള സ്ഥിതി തുടരാനും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെപോലും കാലുവാരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തിരുവല്ല, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കാലുവാരി. പാലായില്‍ മാണിയെ തോല്‍പ്പിക്കാന്‍ പരസ്യമായ ആഹ്വാനം ചെയ്‌തെന്നാണ് ക്യാമ്പില്‍ നേതാക്കള്‍ ആരോപിച്ചത്. മാണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എംഎം ജേക്കബ് നേരിട്ട് ഇറങ്ങിയെന്നാണ് കേരളാ കോണ്‍ഗ്രസ് ക്യാമ്പില്‍ വ്യക്തമാക്കിയത്. തിരുവല്ലയിലെ തോല്‍വിക്ക് പിന്നില്‍ പി ജെ കുര്യനാണ്.

ബാര്‍കോഴ വിവാദം വഷളാക്കിയത് രമേശ് ചെന്നിത്തലയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഐ ഗ്രൂപ്പിനെതിരെ രൂക്ഷവിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്. ബിജെപിയുമായുള്ള ബന്ധം കേരളാ കോണ്‍ഗ്രസിന്റെ ചര്‍ച്ചയില്‍ ഇല്ലെന്ന് യോഗത്തില്‍ അവരിപ്പിച്ച പ്രമേയത്തിലൂടെ ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു.

അതേസമയം കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങളില്‍ അവരുടെ ഔദ്യോഗിക തീരുമാനം വന്നതിന് ശേഷം മാത്രം പ്രതികരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ എടുക്കുന്ന തീരുമാനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അവര്‍ക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top