എന്‍ഡിഎ തുടരുന്ന സമദൂര നിലപാടുകള്‍ തന്നെയാണ് കെഎം മാണിയും സ്വീകരിച്ചിരിക്കുന്നതെന്ന് കുമ്മനം, മാണി യുഡിഎഫില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ദുരനുഭവങ്ങള്‍ക്കു ശേഷം

KUMMANAM-RAJASEKHARANതിരുവനന്തപുരം: മാണി യുഡിഎഫില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഒട്ടേറെ ദുരനുഭങ്ങളുടെ ഫലമായാണ് എന്ന് കുമ്മനം രാജശേഖരന്‍. എന്‍ഡിഎ തുടരുന്ന സമദൂര നിലപാടുകള്‍ തന്നെയാണ് കെഎം മാണിയും സ്വീകരിച്ചിരിക്കുന്നത്. മാണി ഔദ്യോഗികമായി നിലപാട് പ്രഖ്യാപിച്ച് പുറത്ത് വന്നാല്‍ എന്‍ഡിഎയുടെ ഘടക കക്ഷികള്‍ തന്നെ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അതേസമയം എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതിനു ശേഷം ബിജെപി തീരുമാനം വ്യക്തമാക്കുമെന്ന് നേരത്തെ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരുന്നു. ബിജെപി പ്രതീക്ഷിക്കുന്നത് മാണിയെന്ന വ്യക്തിയെ അല്ലെന്നും കേരള കോണ്‍ഗ്രസ്(എം)ന്റെ നിലപാടുകളാണെന്നും കുമ്മനം വ്യക്തമാക്കി.

എന്നാല്‍ ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. മാണി കുറ്റക്കാരനാണെന്നു തന്നെയാണ് ഉറച്ചബോധ്യമെന്നും കുമ്മനം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top