ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വിജയ് രൂപാണി

വിജയ് രൂപാണി

അഹമ്മദാബാദ്: ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിധിന്‍ പട്ടേലും ഇന്ന് സത്യപ്രതിജഞ ചെയ്യും. ഉച്ചക്ക് 12.40 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒ പി കോഹ്ലിയെ കണ്ട രൂപാണ്‌യും നിധിന്‍ പട്ടേലും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശമുന്നയിച്ചിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി രൂപാണിയെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയാകുമെന്ന് അവസാന നിമിഷം വരെ കരുതിയിരുന്ന നിധിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു. പട്ടേല്‍-ദളിത് പ്രക്ഷോഭങ്ങളെ ശാന്തമാക്കുക. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുക എന്നീ കാര്യങ്ങളാണ് പുതിയ നേതൃത്വത്തെ കാത്തിരിക്കുന്നത്.

നിലവില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ രൂപാണി ഗുജറാത്തിലെ ബിജെപി നേതാക്കളില്‍ പ്രമുഖനാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടിയ ആനന്ദി ബെന്‍ പട്ടേല്‍ യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് രാജിവെച്ചതെന്ന് വിശദീകരിച്ചിരുന്നു.

DONT MISS
Top