ജെഴ്‌സി ഇല്ല; ഇന്ത്യന്‍ ഹോക്കി ടീം മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തില്ല

RIO-INDIAS

റിയോ ഡി ജെനീറോ: റിയോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമിട്ടപ്പോള്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം മാര്‍ച്ച് പാസ്റ്റില്‍ നിന്ന് വിട്ട് നിന്നു. ജെഴ്‌സി ലഭിക്കാത്തത് മൂലമാണ് മാര്‍ച്ച് പാസ്റ്റില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള ടീമിന്റെ തീരുമാനം. അതേസമയം വനിതാ ടീം മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു. ടീമിന് നല്‍കിയ ജഴ്‌സികളില്‍ എട്ടെണ്ണം കളിക്കാര്‍ക്ക് പാകമാവാത്തതാണ് കാരണം.

ലോകം മുഴുവന്‍ വീക്ഷിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പാകമാവാത്ത ജഴ്‌സിയിട്ട് അണിനിരക്കുന്നത് നാണക്കേടായതിനാലാണ് ടീം മാര്‍ച്ച് പാസ്റ്റില്‍ നിന്ന് വിട്ട് നിന്നത്. ജഴ്‌സിയടങ്ങിയ ടീം കിറ്റ് വളരെ വൈകിയാണ് ടീമിന് ലഭിച്ചത്. റിയോയിലെത്തിയ ടീം ട്രിപ്പിലായിരുന്നപ്പോഴാണ് കിറ്റ് കിട്ടുന്നത്. പിന്നീട് യാത്ര കഴിഞ്ഞ് തിരിച്ചെത്തി ധരിച്ച് നോക്കിയപ്പോഴാണ് പലതും പലര്‍ക്കും പാകമാവുന്നില്ല എന്ന കാര്യം മനസ്സിലാക്കിയത്. വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ റിയോ ഒളിമ്പിക്‌സിന്റെ സംഘാടക സമിതിയെ പഴിക്കുകയാണ് കായിക മന്ത്രി വിജയ് ഗോയല്‍ ചെയ്തത്. പ്രശ്‌നം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഉദ്ദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇന്ന് മത്സരം ഉള്ളത് കൊണ്ടാണ് വിട്ട് നില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

DONT MISS
Top