കിറ്റുകളുടെ അഭാവം; പുരുഷ ഹോക്കി ടീം ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല

indian-hockey-team

ഇന്ത്യന്‍ ഹോക്കി ടീം

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം, വെള്ളിയാഴ്ച രാത്രി നടക്കുന്ന റിയോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല. ശനിയാഴ്ച ഗ്രൂപ്പ് ബി യില്‍ അയര്‍ലണ്ടിനെതിരെ മത്സരിക്കേണ്ടതിനാല്‍, ടീമിന്റെ ഊര്‍ജ്ജം ദീര്‍ഘമായ ഉദ്ഘാടന ചടങ്ങില്‍ നഷ്ടപ്പെടുത്തേണ്ടതില്ലെന്നാണ് ഹോക്കി ഇന്ത്യാ പ്രസിഡന്റ് നരീന്ദര്‍ ബത്ര വിശദീകരിക്കുന്നത്.

വനിതാ വിഭാഗം ഹോക്കി താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ആവശ്യമായ ഔദ്യോഗിക കിറ്റുകളുടെ അഭാവമാണ് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമെന്ന് ടീമിലെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചടങ്ങുകള്‍ക്കായി താരങ്ങള്‍ക്ക് നല്‍കിയ കിറ്റുകള്‍ പലര്‍ക്കും പാകമല്ലാത്തവയാണ്. റിയോയില്‍ ടീം വൈകിയെത്തിയതിനാല്‍ താരങ്ങള്‍ക്ക് കിറ്റ് പരിശോധിച്ചു നോക്കുവാന്‍ സാവകാശം ലഭിച്ചില്ലെന്നും ഹോക്കി താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഏറെ പ്രതീക്ഷയോടെയാണ് പി.ആര്‍ ശ്രീജേഷ് നയിക്കുന്ന പുരുഷ ഹോക്കി ടീം ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത്.

DONT MISS
Top