കിക്കാസ് ടോറന്റിന് പിന്നാലെ സേവനങ്ങള്‍ അവസാനിപ്പിച്ച് ടോറന്റ്‌സ്.ഇയുവും

download

Representational Image

ടോറന്റുകള്‍ക്കിത് ശനിദശയാണെന്ന് തോന്നുന്നു. വമ്പന്മാരായ കിക്കാസ് ടോറന്റിന് പിന്നാലെ ടോറന്‍സ്.ഇയുവും സേവനങ്ങള്‍ നിര്‍ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍, പോളണ്ടില്‍ നിന്ന് കിക്കാസ് ന്റെ സ്ഥാപകന്‍ ആര്‍ട്ടെം വോളിന്റെ അറസ്‌റ്റോടു കൂടിയാണ് ടോറന്റ് ശൃഖലയുടെ അടിവേരുകള്‍ ഇളകി തുടങ്ങിയത്.

ടോറന്റ് ശൃഖലയിലെ വമ്പന്മാരായ പൈറേറ്റ് ബേ, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ടോറന്റ്‌സ്.ഇയുവും ലക്ഷകണക്കിന് ഉപയോക്താക്കളോട് വിട വാങ്ങല്‍ അറിയിച്ചത്. ടോറന്റ് ശൃഖലയിലെ വമ്പന്മാരുടെ നിരയില്‍ ടോറന്റ്‌സ്.ഇയു നില കൊള്ളാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. 2003-ല്‍ സ്ഥാപിതമായ ടോറന്റ്‌സ്.ഇയുവിന് പ്രതിദിനം പത്ത്‌ ലക്ഷം സന്ദര്‍ശകരാണ് ഉള്ളത്.

torrent-1

കുപ്രസിദ്ധമായ 13 വര്‍ഷത്തെ സേവനത്തിന് ശേഷം ടോറന്റിന്റെ അപ്രതീക്ഷിത വിടവാങ്ങള്‍ ഏറെ ഞെട്ടലോടെയാണ് സൈബര്‍ലോകം ശ്രവിച്ചത്. നിലവില്‍, ടോറന്റസ്.ഇയുവിന്റെ ഹോം പേജ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, സെര്‍ച്ച് ഓപ്ഷനുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. കൂടാതെ, ടോറന്റ്‌സ്.ഇയുവിലുള്ള ലിങ്കുകളെല്ലാം തന്നെ നീക്കം ചെയ്തിട്ടുമുണ്ട്.

DONT MISS
Top