ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു, യുവാവിന് ഗുരുതര പരുക്ക്

iphone

ഗരേത്ത് ക്ലിയര്‍

സിഡ്‌നി: ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരുക്ക്. സിഡ്‌നിയിലെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ ഗരേത്ത് ക്ലിയറിനാണ് പാന്റിന്റെ പോക്കറ്റില്‍ വച്ചിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചാണ് വലതു കാലിന് ഗുരുതരമായി പരുക്കേറ്റ ഗരേത്ത്  ത്വക്ക് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

പാന്റിന്റെ പുറകിലെ പോക്കറ്റിലായിരുന്നു ഗരേത്ത് ഫോണ്‍ സൂക്ഷിച്ചിരുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഗരേത്തിന്റെ ബൈക്കില്‍ നിന്നും വീഴുകയും തുടര്‍ന്ന് ഐഫോണിന് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയുമാണ് ചെയ്തതെന്ന് ദി ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറുമാസങ്ങള്‍ക്കു മുന്‍പാണ് ഗരേറ്റ് ഐഫോണ്‍6 വാങ്ങിയത്. പൊട്ടിത്തെറിച്ച ഫോണിന്റെ മെറ്റല്‍ കോട്ടിംഗ് ഉരുകിയൊലിച്ചാണ് ഗരേറ്റിന് സാരമായ പരുക്കേറ്റത്. സംഭവം ആപ്പിള്‍ കമ്പനിക്ക് റിപ്പോര്‍ട്ട് ചെയ്തു. സംഭവം അന്വേഷിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top