ആഫ്രിക്കയിലെ മിറാക്കിള്‍ ഫ്രൂട്ട് കേരളത്തിലും താരമാകുന്നു; കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ചെടി കായ്ക്കുന്നതും കാത്ത് അധികൃതര്‍

miracle-2

പിലിക്കോട്ടെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലുള്ള മിറാക്കിള്‍ ഫ്രൂട്ടിന്റെ ചെടി

കാസര്‍ഗോഡ്: ആഫ്രിക്കയില്‍ നിന്നെത്തിയ മിറക്കിള്‍ ഫ്രൂട്ട് പിലിക്കോട്ടെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ താരമായി മാറുന്നു. തേനൂറുന്ന പഴങ്ങള്‍ക്കായി ചെടി കായ്ക്കുന്നത് കാത്തിരിക്കുകയാണ് കാര്‍ഷിക കേന്ദ്രം അധികൃതര്‍.

മൂന്ന് വര്‍ഷം മുമ്പാണ് മിറാക്കള്‍ ഫ്രൂട്ടിന്റെ ചെടി പിലിക്കോട് തോട്ടത്തിലെത്തിയത്. പാകമാവുമ്പോള്‍ ചുവന്ന നിറമാകുന്ന പഴത്തിനുവേണ്ടി കാത്തിരിപ്പിലാണ് അധികൃതര്‍. പഴം കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞാലും തേനൂറുന്ന മധുരം വായില്‍ തങ്ങി നില്‍ക്കും എന്നതാണ് മിറാക്കിള്‍ പഴത്തിന്റെ പ്രത്യേകത. സ്വീറ്റ്‌ബെറി എന്ന പേരിലും ഈ പഴം അറിയപ്പെടുന്നു. സപ്പോട്ട വിഭാഗത്തില്‍പ്പെട്ട ഈ പഴത്തിന്റെ ശാസ്ത്രീയ നാമം സിംസിഫലം ഡില്‍സിഫിക്ക എന്നാണ്.

miracle-fruit

കായ്ച്ചു നില്‍ക്കുന്ന മിറാക്കിള്‍ ഫ്രൂട്ട്

കോഫീബില്‍ വലിപ്പമുള്ള പഴം വായിലിട്ട് അലിച്ച് കഴിച്ച ശേഷം പുളിയോ കയ്‌പ്പോ ഉള്ള സാധനം കഴിച്ചാലും മിറാക്കിള്‍ ഫ്രൂട്ടിന്റെ മധുരം പോകില്ല. മിറാക്കിള്‍ എന്ന പ്രോട്ടീന്‍ അടങ്ങിയതിനാലാണ് രുചി വ്യത്യാസമറിയാത്ത ഈ പ്രത്യേകതയെന്നും പറയപ്പെടുന്നു. കീമോതെറാപ്പി കഴിഞ്ഞവര്‍ക്ക് ഭക്ഷണം രുചിയോടെ കഴിക്കാന്‍ സഹായകമാണ് ഈ പഴം. പ്രമേഹ രോഗികള്‍ക്ക് ഇതിലെ പ്രോട്ടീന്‍ ഗുണം ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top