പെട്രോള്‍, ഡീസല്‍ വില കുറച്ചു

petrol

Representation image

ദില്ലി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് 1.42 രൂപയും ഡീസലിന് 2.01 രൂപയുമാണ് കുറച്ചത്.സ്വകാര്യ എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത് .പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ കുറച്ചിരുന്നു. പെട്രോളിന് 89 പൈസയും ഡീസലിന് 49 പൈസയുമായിരുന്നു കുറച്ചത്. ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് വരുത്തിയ ശേഷമായിരുന്നു വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവും രൂപയുടെ തകര്‍ച്ചയുമായിരുന്നു ഇന്ധന വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. ശരാശരി ആഗോള എണ്ണവിലയും വിദേശനാണ്യ വിനിമയ നിരക്കും വിലയിരുത്തി എല്ലാമാസവും ഒന്ന്, 16 തീയതികളിലാണ് പെട്രോള്‍, ഡീസല്‍ വില പുനര്‍നിശ്ചയിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top