ഗീതാ ഗോപിനാഥിന്റെ നിയമനത്തില്‍ പോളിറ്റ് ബ്യൂറോക്ക് എതിര്‍പ്പ്; സംസ്ഥാനസര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് പിബി

geetj

പിണറായി വിജയനും ഗീതാ ഗോപിനാഥും

ദില്ലി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കുന്നതില്‍ സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പ്. അതേസമയം നിയമനം റദ്ദാക്കാന്‍ പോളിറ്റ് ബ്യൂറോ ആവശ്യപ്പെടില്ല. നിയമനം സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരിന് എടുക്കാമെന്ന് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിഎസ് അച്യുതാനന്ദനെതിരായ പരാതികള്‍ പരിശോധിക്കുന്ന പിബി കമ്മീഷന്‍ നടപടികള്‍ വേഗത്തിലാക്കാനും ദില്ലിയിൽ ചേർന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണ ആയി.

സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നേരത്തെ പിബിക്ക് കത്ത് നല്‍കിയിരുന്നു. ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഎസ് പിബിക്ക് കത്ത് നല്‍കിയത്. ഗീതാ ഗോപിനാഥിനെ പോലെയുള്ള ഒരാളെ ഉപദേശക സ്ഥാനത്ത് പ്രതിഷ്ഠിച്ചതില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യെച്ചൂരിയും പ്രകാശ് കാരാട്ട് വിഭാഗവും ഗീതാ ഗോപിനാഥിന്റെ നിയമനത്തില്‍ തൃപ്തരല്ല.

കേരളത്തില്‍ വേരുകളുള്ള ലോകത്തെ മുന്‍നിര സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ് എന്ന് ഒരു അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഗീതാ ഗോപിനാഥിന്റെ അറിവും, പരിചയവും കേരളത്തിന് ഗുണം ചെയ്യും. സാമ്പത്തിക വിദഗ്ധര്‍ക്കു പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായം കാണുമെന്നും പിണറായി പറഞ്ഞിരുന്നു.

DONT MISS
Top