‘കൊച്ചൗവ്വയുടെ’ ഫസ്റ്റ്‌ലുക്കിന് പൗലോ കൊയ്‌ലോയുടെ ട്വീറ്റ്

paulo-coelo

‘കൊച്ചൗവ്വയുടെ’ ഫസ്റ്റ്‌ലുക്കിന് പൗലോ കൊയ്‌ലോയുടെ ട്വീറ്റ്

കൊച്ചി: മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ‘ഉദയ’പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് പ്രമുഖ ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്. ആല്‍ക്കെമിസ്റ്റ് എന്ന നോവലിലൂടെ ലോകപ്രശസ്ത സാഹിത്യകാരനായി മാറിയ അദ്ദേഹത്തിന്റെ ട്വീറ്റ് ചിത്രത്തിന്റെ പ്രചരണത്തിന് കരുത്തേകും. മലയാള സിനിമയിലെ ഏറ്റവും പഴക്കമുള്ള നിര്‍മ്മാണസംരഭമായ ഉദയയുടെ ബാനറില്‍ മൂന്നു പതിറ്റാണ്ടിനുശേഷം വരുന്ന ചിത്രമാണിത്.

നാട്ടിലെ സകലപ്രശ്‌നങ്ങളിലും ഇടപെടുന്ന തനി ഗ്രാമീണനായ കൊച്ചൌവ്വ എന്ന യുവാവിന്റെ ജീവിതത്തെ അത്തരമൊരു പ്രശ്‌നം അപ്പാടെ മാറ്റിമറിക്കുന്ന കഥയാണ് കൊച്ചൌവ്വ പൌലോ അയപ്പ കൊയ്‌ലോ പറയുന്നത്. കൊച്ചൌവ്വയെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കും. പൌലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് എന്ന പുസ്തകവും പൌലോ കൊയ്‌ലോയുടെ വാക്കുകളും കൊച്ചൌവ്വയുടെ ജീവിതത്തിലേക്കും കടന്നുചെല്ലുന്നുണ്ട്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. രചനയും സിദ്ധാര്‍ത്ഥ് ശിവയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.
കുഞ്ചാക്കോ ബേബാനുപുറമേ നെടുമുടി വേണു, കെപിഎസി ലളിത, മുകേഷ്, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, അജു വര്‍ഗ്ഗീസ്, മുത്തുമണി സോമസുന്ദരം, ശ്രീദേവി ഉണ്ണി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

DONT MISS
Top