പോളണ്ടില്‍ ദിവ്യബലിക്കിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാല്‍ വഴുതി വീണു

pope

മാര്‍പ്പാപ്പയെ ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍

വാഴ്സ: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി വേദിയിലേക്ക് കയറുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാല്‍വഴുതി വീണു. മാര്‍പ്പാപ്പയുടെ പോളണ്ട് സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. ദക്ഷിണ പോളണ്ടിലെ ബ്ലാക്ക് മഡോണ ദേവാലയത്തില്‍ ബലിയര്‍പ്പിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.

ബലിയര്‍പ്പിക്കുന്നതിനായി ഒപ്പമുള്ള പുരോഹിതര്‍ക്കൊപ്പം വേദിയിലേക്ക് വരികയായിരുന്നു മാര്‍പ്പാപ്പ. ഇതിനിടെ മാര്‍ഗമധ്യേയുണ്ടായിരുന്ന നടയില്‍ തട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന വൈദികര്‍ ചേര്‍ന്ന് മാര്‍പ്പാപ്പയെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

pope 2

പിന്നീട് വേദിയിലെത്തി ദിവ്യബലിയര്‍പ്പിച്ച മാര്‍പ്പാപ്പ അവിടെ തടിച്ചുകൂടിയിരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് വചനസന്ദേശവും നല്‍കി. ബുധനാഴ്ചയാണ് പോളണ്ട് സന്ദര്‍ശനത്തിനായി മാര്‍പ്പാപ്പയെത്തിയത്. ഞായറാഴ്ച മാര്‍പ്പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top