ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല; തമിഴ്‌നാട്ടില്‍ 250 ദലിത് കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കുന്നു

dalit

ചെന്നൈ: ക്ഷേത്രത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ച് മിഴ്‌നാട്ടില്‍ 250 ഹിന്ദു ദലിത് കുടുംബം ഇസ്‌ലാം മതം സ്വീകരിക്കാനൊരുങ്ങുന്നു. നാഗപട്ടണം ജില്ലയിലെ പഴങ്കള്ളി മേട്, നാഗപള്ളി എന്നീ ഗ്രാമങ്ങളിലെ ദലിത് കുടുംബങ്ങളാണ് ഇസ്‌ലാം മതം സ്വീകരിക്കാനൊരുങ്ങുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക ഉത്സവുമായി ബന്ധപ്പെട്ട് ഒരു ദിവസം പോലും തങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്ന് ഈ ദലിത് കുടുംബങ്ങള്‍ വ്യക്തമാക്കുന്നു. ആറോളം കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തീരദേശ ഗ്രാമമായ പഴങ്കള്ളിമേടിലുള്ള നാനൂറ് കുടുംബങ്ങളില്‍ 180 കുടുംബങ്ങള്‍ ദലിത് വിഭാഗത്തില്‍പെട്ടതാണ്. റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്‌നാട് തൗഹീദ് ജമാത്തിന്റെ സന്നദ്ധസേവകര്‍ ഗ്രാമത്തില്‍ ഖുറാന്റെ പ്രതികള്‍ വിതരണം ചെയ്തിരുന്നു എന്ന് പറയുന്നു. മാത്രമല്ല ക്രിസ്ത്യന്‍ മിഷണറിമാരും അവരെ സമീപിച്ചിട്ടുണ്ട്. അതേസമയം ഹിന്ദു സംഘടനാ നേതാക്കള്‍ മതപരിവര്‍ത്തനം നടത്തരുതെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുമുന്നണി, ഹിന്ദു മക്കള്‍ കക്ഷി എന്നീ സംഘനടകള്‍ പുതിയ നീക്കത്തില്‍ നിന്ന് ദലിതുകളെ പിന്തിരിപ്പിക്കാന്‍ രംഗത്ത് എത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പ്രഭാതത്തില്‍ മാത്രമേ ദലിതര്‍ക്ക് പൂജകള്‍ നടത്താന്‍ അനുവാദമുള്ളു. എന്നാല്‍ 24 മണിക്കൂറും തങ്ങള്‍ക്ക് അതിന് അവകാശം വേണമെന്നാണ് അവരുടെ വാദം.

DONT MISS
Top