ദുല്‍ഖര്‍ സല്‍മാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

dulquer-salman
കൊച്ചി: യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. http://www.dulquer.com എന്ന ഡൊമൈനിലുള്ള വെബ്‌സൈറ്റ്  ദുല്‍ഖറിന്റെ ജന്മദിനമായ ജൂലൈ 28ന് മുന്നോടിയായാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഹോം പേജ് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്ത വിവരം അറിയിച്ചിരിക്കുന്നത്. ഇനിമുതല്‍ താരത്തിന്റെ ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ സിനിമകളെപ്പറ്റിയുള്ള വിവരങ്ങളും വാര്‍ത്തകളും വെബ്‌സൈറ്റിലൂടെ എളുപ്പം ലഭ്യമാക്കാനാണ് വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നത്. കൂടാതെ ദുല്‍ഖറിനോട് നേരിട്ട് ആശയവിനിമയം നടത്താനും വെബ്‌സൈറ്റിലൂടെ അവസരം ലഭിക്കും. മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ തുടങ്ങി വളരെ കുറച്ചു മലയാള സിനിമാതാരങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി വെബ്‌സൈറ്റ് ഉള്ളത്. മറ്റു താരങ്ങള്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ആരാധകരോട് സംവദിക്കുകയാണ് പതിവ്.

DONT MISS
Top